Sections

ഗുരുവായൂരപ്പന് ബാങ്ക് നിക്ഷേപം 1737.04 കോടി

Thursday, Dec 29, 2022
Reported By MANU KILIMANOOR

രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം സുരക്ഷാ കാരണത്താൽ വെളിപ്പെടുത്താൻ കഴിയില്ല


ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി നിക്ഷേപം 1787.04 കോടി രൂപയും സ്വന്തമായി 271.05 ഏക്കർ സ്ഥലവും. എന്നാൽ രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാ കാരണത്താൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഗുരുവായൂർ ദേവസ്വം കോടതിയിൽ വ്യക്തമാക്കി. ദേവസ്വത്തിന്റെ ആസ്മി ചോദിച്ച് എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് നൽകിയ വിരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണിത്. രത്നം, സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നിഷേധിച്ചതിനെതിരേ ഹരിദാസ് അപ്പീൽ നൽകി.

2018-ലും 2019-ലും വെള്ളപ്പൊക്കദുരന്തമുണ്ടായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി.ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണം അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായിമാത്രമേ വിനിയോഗിക്കാനാകൂവെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.