- Trending Now:
കൊച്ചി: ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിൻറെ ഇ-മൊബിലിറ്റി വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ജെഇഎംഎൽ) ഗ്രീവ്സ് എൽട്രാ സിറ്റിയുടെ മെച്ചപ്പെടുത്തിയ വകഭേദമായ ഗ്രീവ്സ് എൽട്രാ സിറ്റി എക്സ്ട്രാ കേരള വിപണിയിൽ അവതരിപ്പിച്ചു. നഗര ഗതാഗതത്തിന് അനുയോജ്യമായ തരത്തിലാണ് രൂപകൽപന.
പ്രകടനക്ഷമത, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ ശക്തമായ സംയോജനത്തിലൂടെ ദൈനംദിന നഗര ഗതാഗതത്തെ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'എവരിതിങ് എക്സ്ട്രാ' എന്ന ലേബലിലാണ് എൽട്രാ സിറ്റി എക്സ്ട്രാ എത്തുന്നത്.
170 കിലോമീറ്റർ റേഞ്ച് ഉറപ്പുനൽകുന്ന വാഹനം പവർ മോഡിൽ 60 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കും. ഡിസ്റ്റൻസ്-ടു-എംപ്റ്റി (ഡിടിഇ), നാവിഗേഷൻ എന്നിവ ഉൾക്കൊള്ളുന്ന 6.2 ഇഞ്ച് പിഎംവിഎ ഡിജിറ്റൽ ക്ലസ്റ്റർ നഗര യാത്രകൾ കൂടുതൽ സുഗമമാക്കും. മികച്ച ഗ്രൗണ്ട് ക്ലിയറൻസിനും സൗകര്യത്തിനുമായി 12 ഇഞ്ച് റേഡിയൽ ട്യൂബ്ലെസ് ടയറുകളാണ് എൽട്രാ സിറ്റി എക്സ്ട്രായിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒറ്റ ചാർജിൽ ബെംഗളൂരിൽ നിന്ന് റാണിപ്പെട്ടിലേക്ക് 324 കിലോമീറ്റർ ദൂരം സഞ്ചരിച്ച് എൽട്രാ സിറ്റി എക്സ്ട്രാ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇലക്ട്രിക് ത്രീ-വീലറെന്ന നേട്ടവും ഇതോടൊപ്പം എൽട്രാ സിറ്റി എക്സ്ട്രാ സ്വന്തമാക്കി.
സുരക്ഷയും വിശ്വാസ്യതയുമാണ് എൽട്രാ സിറ്റി എക്സ്ട്രായുടെ രൂപകൽപനയുടെ അടിസ്ഥാനം. വലിയ 180എംഎം ബ്രേക്ക് ഡ്രമ്മുകൾ, ബലപ്പെടുത്തിയ സൈഡ് പാനലുകൾ, റിയർ വിഷ്വൽ ബാരിയർ എന്നിവ ഡ്രൈവർക്കും യാത്രക്കാർക്കും ശക്തമായ സംരക്ഷണം ഉറപ്പാക്കും. 4-5 മണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാം. 5 വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ ബാറ്ററി വാറൻറിയും, 3 വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വാഹന വാറൻറിയും എൽട്രാ സിറ്റി എക്സ്ട്രാ ഉടമകൾക്ക് ഉറപ്പുനൽകുന്നു. വില 3,57,000 രൂപ മുതൽ ആരംഭിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.