- Trending Now:
മുംബൈ: മുൻനിര ഇലക്ട്രിക് ബസ് പ്ലാറ്റ്ഫോമായ ഗ്രീൻസെൽ മൊബിലിറ്റി വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഐഎഫ്സി, ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ്, ടാറ്റ ക്യാപിറ്റൽ എന്നിവയിൽ നിന്നും 800 കോടി രൂപ 89(89 മില്യൺ ഡോളർ) സമാഹരിച്ചു. എവർസോഴ്സ് ക്യാപിറ്റലിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനി, നിലവിലുള്ള 1,200 ഇലക്ട്രിക് ബസുകളുടെ ശൃംഖല 3,700 ആയി ഉയർത്താനായിരിക്കും ഈ ഫണ്ട് ഉപയോഗിക്കുന്നത്.
നാഷണൽ ഇ-ബസ് പ്രോഗ്രാം, പിഎം സേവ ഇ-മൊബിലിറ്റി പദ്ധതികൾക്ക് കീഴിൽ ഡൽഹി, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും അനുവദിക്കപ്പെട്ട സർവീസുകൾക്കായിരിക്കും കമ്പനി മുൻഗണന നൽകുന്നത്. വായുമലിനീകരണം കുറയ്ക്കുന്നതിനൊപ്പം ടയർ-2, ടയർ-3 നഗരങ്ങളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കാൻ ഈ വിപുലീകരണം സഹായിക്കുമെന്ന് ഗ്രീൻസെൽ മൊബിലിറ്റി അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.