Sections

ആരാധകരുടെ നിരന്തര ആവശ്യം: മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ തിരിച്ചെത്തുന്നു

Sunday, Mar 08, 2026
Reported By Admin
Mahindra BE 6 Batman Edition Returns After Huge Demand

  • 28.49 ലക്ഷം രൂപ എക്സ് ഷോറൂം വില

കൊച്ചി: ആദ്യ ലോഞ്ചിന് ശേഷം ഉപഭോക്താക്കളിൽ നിന്നും ലഭിച്ച അഭൂതപൂർവമായ പ്രതികരണം മാനിച്ച് ബിഇ 6 ബാറ്റ്മാൻ എഡിഷൻ വീണ്ടും വിപണിയിലെത്തിച്ച് മഹീന്ദ്ര. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കിയ ലോകത്തിലെ ആദ്യ ബാറ്റ്മാൻ തീം എസ്യുവി ആയ ബിഇ 6 ബാറ്റ്മാൻ എഡിഷൻറെ ആദ്യഘട്ടത്തിലെ 999 യൂണിറ്റുകളും വെറും 135 സെക്കൻഡിനുള്ളിൽ വിറ്റുതീർന്നിരുന്നു. അന്ന് വാഹനം ലഭിക്കാതെ പോയ ആരാധകർ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിഇ 6 ബാറ്റ്മാൻ എഡിഷൻ വീണ്ടും വിപണിയിലെത്തിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.

വാർണർ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സുമായി സഹകരിച്ച് ക്രിസ്റ്റഫർ നോളൻറെ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബിഇ 6 ബാറ്റ്മാൻ എഡിഷൻ നിർമിച്ചിരിക്കുന്നത്. മാർച്ച് 10ന് രാവിലെ 11 മുതൽ ഒരേയൊരു ദിവസത്തേക്ക് മാത്രമായിരിക്കും ബിഇ 6 ബാറ്റ്മാൻ എഡിഷൻറെ ബുക്കിങ് പുനരാരംഭിക്കുക. മാർച്ച് 6 മുതൽ ഉപഭോക്താക്കൾക്ക് mahindraelectricsuv.com വെബ്സൈറ്റിലൂടെ പ്രിഫറൻസ് നൽകാനുള്ള സൗകര്യവും ലഭിക്കും. 2026 ഏപ്രിൽ 10 മുതൽ ഡെലിവറി ആരംഭിക്കും. 28.49 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

നിലവിലുള്ള ബിഇ 6 ബാറ്റ്മാൻ എഡിഷൻ ഉടമകളോടുള്ള ആദരസൂചകമായി അവർ റെഫർ ചെയ്യുന്ന ബുക്കിങ്ങുകൾക്ക് ഡെലിവറിയിൽ മുൻഗണന നൽകും. ബിഇ 6ൻറെ ഏറ്റവും ഉയർന്ന വേരിയൻറായ പാക്ക് ത്രീ 79 കെഡബ്ല്യുഎച്ച് മോഡലിനെ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാൻ എഡിഷൻ നിർമിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.