- Trending Now:
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുൻനിരക്കാരായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓർബിറ്റർ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കിക്കൊണ്ട് ഇവി വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ഉപഭോക്താക്കൾക്ക് പുതിയതും ലളിതവുമായ രീതിയിൽ സ്വന്തമാക്കാവുന്ന തരത്തിൽ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി-ആസ്-എ-സർവീസ് (ബാസ്) മോഡലും കമ്പനി അവതരിപ്പിച്ചു.
ടിവിഎസ് ഓർബിറ്റർ വി1ൻറെയും, ബാറ്ററി-ആസ്-എ-സർവീസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിൻറെ ഇലക്ട്രിക് സ്കൂട്ടർ ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉൾപ്പെടെ 49,999 രൂപ ഡൽഹി എക്സ്ഷോറൂം പ്രാരംഭ വിലയിൽ ലഭ്യമാവും. ബാസ് മോഡൽ വാഹനത്തിൻറെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം, ബാറ്ററിക്ക് ദീർഘകാല ഉറപ്പും ഉപഭോക്താക്കൾക്ക് മന:സമാധാനവും ഇതിലൂടെ ലഭിക്കും. ബാസ് പ്ലാൻ ഇല്ലാതെ പുതിയ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പിഎം ഇ-ഡ്രൈവ് ഉൾപ്പെടെ 84,500 രൂപ ഡൽഹി എക്സ്ഷോറൂം വിലയിൽ ടിവിഎസ് ഓർബിറ്റർ വി1 സ്വന്തമാക്കാനാവും.
നഗരങ്ങളിലെ ഇരുചക്ര വാഹന യാത്രക്കാർ ദൈനംദിന ഇലക്ട്രിക് യാത്രകൾ ലളിതവും പ്രായോഗികവുമാക്കാൻ രൂപകൽപന ചെയ്തതാണ് 1.8 കെഡബ്ല്യുഎച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് ഓർബിറ്റർ വി1. ഈ അവതരണത്തോടെ ടിവിഎസ് ഓർബിറ്റർ ശ്രേണി 1.8 കെഡബ്ല്യുഎച്ച് ശേഷിയുള്ള വി1, 3.1 കെഡബ്ല്യുഎച്ച് ശേഷിയുള്ള വി2 എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ ഇനി ലഭ്യമാവും.
പ്രായോഗികമായ നഗര യാത്രകൾക്കായി രൂപകൽപന ചെയ്ത ടിവിഎസ് ഓർബിറ്റർ വി1, 86 കിലോമീറ്റർ സർട്ടിഫൈഡ് ഐഡിസി റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 2 മണിക്കൂർ 20 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധ്യമാകുന്നതിലൂടെ ദൈനംദിന യാത്രാ ആവശ്യങ്ങൾക്ക് ഇത് ഏറെ അനുയോജ്യവുമാവും. കണക്റ്റഡ് മൊബൈൽ ആപ്പ്, വൈസറോടു കൂടിയ ഫ്രണ്ട് എൽഇഡി ഹെഡ്ലാമ്പ്, ഇൻകമിങ് കോൾ ഡിസ്പ്ലേയോടു കൂടിയ കളർ എൽസിഡി ക്ലസ്റ്റർ തുടങ്ങിയ അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ടിവിഎസ് ഓർബിറ്റർ വി1 യാത്ര കൂടുതൽ സുഖകരവും സൗകര്യപ്രദമാക്കുകയും ചെയ്യും.
സൗന്ദര്യബോധവും പ്രവർത്തനക്ഷമതയും കൃത്യമായി നിലനിർത്തി ആധുനികവും ആകർഷകവും ലക്ഷ്യബോധമുള്ളതുമായ ഒരു ഡിസൈൻ രീതിയാണ് ടിവിഎസ് ഓർബിറ്റർ വി1 പിന്തുടരുന്നത്.
845 എംഎം നീളമുള്ള ഇതിൻറെ ഫ്ളാറ്റ്-ഫോം സീറ്റ് വാഹനം ഓടിക്കുന്നയാൾക്കും പിന്നിലിരിക്കുന്നയാൾക്കും ഒരുപോലെ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നു. 290 എംഎം സ്ട്രെയ്റ്റ്ലൈൻ ഫൂട്ട്ബോർഡ് കാലുകൾ വയ്ക്കാൻ ആവശ്യത്തിന് സ്ഥലം നൽകുന്നു. വീതിയുള്ളതും നിവർന്നു നിൽക്കുന്നതുമായ ഹാൻഡിൽബാർ മികച്ച എർഗണോമിക് റൈഡിങ് പോസ്ചർ നൽകുന്നതിനാൽ ദൈനംദിന യാത്രകൾ ആയാസരഹിതമാകും. കൂടാതെ രണ്ട് ഹെൽമെറ്റുകൾ വരെ വയ്ക്കാൻ പാകത്തിലുള്ളതാണ് സീറ്റിനടിയിലുള്ള 34 ലിറ്റർ സ്റ്റോറേജ് സൗകര്യം. ഇത് സ്കൂട്ടറിൻറെ പ്രായോഗികതയെ വർധിപ്പിക്കുന്നു.
ബുദ്ധിപരമായ ഒരു കണക്റ്റഡ് റൈഡിങ് അനുഭവമാണ് ടിവിഎസ് ഓർബിറ്റർ വാഗ്ദാനം ചെയ്യുന്നത്. താഴെ പറയുന്നവ ഇതിൽ ഉൾപ്പെടുന്നു:
ബാറ്ററിയുടെ മുഴുവൻ തുകയും മുൻകൂട്ടി അടയ്ക്കുന്നതിന് പകരം, ഉപയോഗത്തിനനുസരിച്ച് സബ്സ്ക്രിപ്ഷൻ തുക നൽകാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ബാറ്ററി-ആസ്-എ-സർവീസ് (ബാസ്) മോഡലാണ് ടിവിഎസ് മോട്ടോർ തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണിയിലുടനീളം പുതുതായി അവതരിപ്പിച്ചത്.
ഈ മോഡലിൽ ബാറ്ററി വില വാഹനത്തിൻറെ വിലയിൽ ഉൾക്കൊള്ളിക്കില്ല. ഇത് വാഹനത്തിൻറെ പ്രാരംഭ വിലയെയും തുടർന്നുണ്ടാകുന്ന യാത്രാച്ചെലവിനെയും കുറിച്ച് കൃത്യമായ ധാരണ നൽകാൻ ഉപഭോക്താക്കളെ സഹായിക്കും. ബാസ് മോഡൽ അവതരിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനം സ്വന്തമാക്കാനുള്ള രീതി കൂടുതൽ ലാളിത മാക്കാനും കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കാനുമാണ് ടിവിഎസ് മോട്ടോർ ലക്ഷ്യമിടുന്നത്.
താഴെ പറയുന്ന ആനുകൂല്യങ്ങളോടെ ടിവിഎസ് മോട്ടോറിൻറെ എല്ലാ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളിലും ബാസ് സേവനം ലഭ്യമാവും
ടിവിഎസ് മോട്ടോർ ശക്തവും വ്യക്തവുമായ ഒരു ഇലക്ട്രിക് വാഹന ശ്രേണി കെട്ടിപ്പടുത്തിട്ടുണ്ടെന്നും ടിവിഎസ് ഓർബിറ്റർ വി1ൻറെ വരവ് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ നിര ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിക്കൊണ്ട് ഈ ശ്രേണിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ടിവിഎസ് ഓർബിറ്റർ വി1 അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യ ടൂവീലർ ബിസിനസ് പ്രസിഡൻറ് ഗൗരവ് ഗുപ്ത പറഞ്ഞു. ഇതിനൊപ്പം ബാസ് മോഡൽ അവതരിപ്പിക്കുന്നത് ഇലക്ട്രിക് വാഹനം സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ സമീപനത്തിൽ വലിയൊരു മാറ്റം കൊണ്ടുവരും. വാഹനത്തിൻറെ വിലയും ബാറ്ററിയുടെ ഉപയോഗത്തിനുള്ള ചെലവും വേർതിരിക്കുന്നതിലൂടെ മൊത്തത്തിലുള്ള വാഹനം സ്വന്തമാക്കാനുള്ള ചെലവിനെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനും തങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വാഹന മേഖല അതിൻറെ അടുത്ത വളർച്ചാഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രായോഗികമായ ദൈനംദിന ഇവി യാത്രകൾ എല്ലാവർക്കും ലഭ്യമാക്കുക എന്നത് കൂടുതൽ അത്യന്താപേക്ഷിതമായി മാറുകയാണ്.
ഇലക്ട്രിക് വാഹന മേഖലയിലെ തങ്ങളുടെ നേതൃസ്ഥാനം ഉറപ്പിക്കാനും, വിശ്വാസത്തിൻറെയും നവീകരണത്തിൻറെയും കരുത്തിൽ ഇന്ത്യയുടെ ഇവി വിപ്ലവത്തെ മുന്നോട്ട് നയിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ടിവിഎസ് മോട്ടോർ കമ്പനി സീനിയർ വൈസ് പ്രസിഡൻറും, കമ്മ്യൂട്ടർ & ഇവി ബിസിനസ്, കോർപ്പറേറ്റ് ബ്രാൻഡ് & മീഡിയ ഹെഡുമായ അനിരുദ്ധ ഹൽദാർ പറഞ്ഞു. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടിവിഎസ് ഓർബിറ്റർ വി2 ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്, ആ പ്രതികരണങ്ങളാണ് ഈ ശ്രേണി കൂടുതൽ വിപുലീകരിക്കാൻ തങ്ങൾക്ക് പ്രചോദനമായത്. നഗരങ്ങളിലെ ദൈനംദിന യാത്രകൾക്കായി കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഒരു വാഹനമെന്ന നിലയിലാണ് ടിവിഎസ് ഓർബിറ്റർ വി1 അവതരിപ്പിച്ചിരിക്കുന്നത്. ബാസ് പോലുള്ള ലളിതമായ വാഹനം സ്വന്തമാക്കാനുള്ള മാതൃകകൾ കൂടി ചേരുന്നതോടെ, ടിവിഎസ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിലുടനീളം കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാകുമെന്നും തങ്ങൾ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.