Sections

സൊണാറ്റയുടെ പുതിയ ബ്രാൻഡ് ഫിലിം പുറത്തിറങ്ങി

Sunday, Mar 15, 2026
Reported By Admin
Sonata Launches ‘Watch Out For Us’ Brand Campaign

കൊച്ചി: സൊണാറ്റയുടെ പുതിയ ബ്രാൻഡ് ഫിലിം കാമ്പയിനായ 'വാച്ച് ഔട്ട് ഫോർ അസ്' പുറത്തിറങ്ങി. യുവ ഇന്ത്യയുടെ താളത്തിനൊപ്പം നീങ്ങുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ സൊണാറ്റയുടെ അടുത്ത അധ്യായത്തിനാണ് 'വാച്ച് ഔട്ട് ഫോർ അസ്' തുടക്കം കുറിക്കുന്നത്. ആരുടെയും അംഗീകാരത്തിനോ അനുവാദത്തിനോ വേണ്ടി കാത്തുനിൽക്കാത്ത ഒരു മാനസികാവസ്ഥയെ ഈ ചിത്രം ഒപ്പിയെടുക്കുന്നു. കൃത്യമായ ലക്ഷ്യത്തോടെ രംഗത്തിറങ്ങുകയും സ്വന്തം നിബന്ധനകളിൽ ഇടം കണ്ടെത്തുകയും മറ്റുള്ളവരുടെ കൈയടികളിലല്ല മറിച്ച് സ്വന്തം നാഴികക്കല്ലുകളിലൂടെ പുരോഗതി അളക്കുകയും ചെയ്യുന്ന ഒരു തലമുറയെ ഇത് പ്രതിഫലിപ്പിക്കുന്നു.

തങ്ങളുടെ സ്വപ്നങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും നാഴികക്കല്ലുകളിലൂടെയും കടന്നുപോകുന്ന മൂന്ന് കഠിനാധ്വാനികളുടെ യാത്രയെ പിന്തുടരുന്നതാണ് ഊർജ്ജസ്വലമായ ഈ കാമ്പയിൻ ഫിലിം. ഒരു റാപ്പ് ശൈലിയിലുള്ള വിവരണത്തോടെ ഒരുക്കിയ ഈ ചിത്രം യുവ ഇന്ത്യയുടെ സ്പന്ദനത്തെ പ്രതിഫലിപ്പിക്കുന്ന സത്യസന്ധതയും താളവും മുൻനിരയിൽ എത്തിക്കുന്നു.

പുതിയ തലമുറയിലെ ഉപഭോക്താക്കളുടെ മാനസികാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി സൊണാറ്റ ബോധപൂർവമായ ഒരു ബ്രാൻഡ് പരിണാമത്തിന് വിധേയമായിട്ടുണ്ടെന്ന് ടൈറ്റൻ കമ്പനി അനലോഗ് വാച്ചസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. ഉൽക്കർഷേച്ഛയുള്ളവരും ആത്മവിശ്വാസമുള്ളവരും തങ്ങളുടേതായ രീതിയിൽ വിജയത്തെ പുനർനിർവചിക്കുന്നവരുമാണ് ഇവർ. മൂല്യാധിഷ്ഠിത ഫാഷൻ വാച്ച് ബ്രാൻഡ് എന്ന നിലയിൽ, പ്രസക്തി, പ്രാപ്യത, ആഗ്രഹങ്ങൾ എന്നിവയിലാണ് ഞങ്ങളുടെ തന്ത്രം ഉറച്ചുനിൽക്കുന്നത്. വളർന്നുവരുന്ന വിജയികളുടെ സാംസ്കാരിക സ്പന്ദനങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല, അവരുടെ യാത്രകളെ സാദ്ധ്യമാക്കുകയും ചെയ്യുന്ന ഒരു ബ്രാൻഡ് നിർമ്മിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ വളർന്നുവരുന്ന ഉപഭോക്താക്കൾക്ക് വിശ്വസനീയവും ആധുനികവുമായ ഒരു തിരഞ്ഞെടുപ്പായി സൊണാറ്റയെ ഇത് മാറ്റുന്നുവെന്നും അവർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.