Sections

ഡോ ജോൺസ് ബെസ്റ്റ് ഇൻ ക്ലാസ് സൂചിക 2025 പേർസണൽ പ്രോഡക്ടസ് സെക്ടറിൽ ലോകത്തിലെ ഒന്നാമതായി ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്‌സ്

Saturday, Mar 14, 2026
Reported By Admin
Godrej Consumer Products Tops Dow Jones Index 2025

കൊച്ചി: ഡോ ജോൺസ് ബെസ്റ്റ് ഇൻ ക്ലാസ് സൂചിക 2025-ലെ പേർസണൽ പ്രോഡക്ടസ് സെക്ടറിൽ ലോകത്തിലെ ഒന്നാമതായി ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ടസ് തെരഞ്ഞെടുക്കപ്പെട്ടു. ആഗോള തലത്തിൽ അംഗീകരിക്കപ്പെടുന്ന ഈ സൂചികയിൽ ഇതാദ്യമായാണ് കമ്പനി ഒന്നാം സ്ഥാനത്ത് എത്തുന്നത്.

എസ് ആൻറ് പി ഗ്ലോബലിൻറെ ആഗോള കോർപ്പറേറ്റ് സുസ്ഥിരതാ വിലയിരുത്തലിൽ 9200ലധികം കമ്പനികൾക്കിടയിൽ വ്യക്തിഗതഉൽപ്പന്ന വിഭാഗത്തിൽ 100ൽ 89 എന്ന മികച്ച സ്കോറാണ് കമ്പനി നേടിയിട്ടുള്ളത്. വ്യക്തിഗത ഉൽപ്പന്ന മേഖലയിൽ ഡോ ജോൺസ് ബെസ്റ്റ്-ഇൻ-ക്ലാസ് സൂചികകൾ എമിഷൻ കുറയ്ക്കൽ മുതൽ അസംസ്കൃത വസ്തുക്കളുടെ ഉറവിടം, ഉൽപ്പന്ന നിർമാർജനം, പാക്കേജിംഗ് മാനേജ്മെന്റ്, വാട്ടർ മാനേജ്മെന്റ്, സുസ്ഥിര ഉറവിടം, തൊഴിൽ രീതികൾ തുടങ്ങി നിരവധി വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തുന്നു .

ഡോ ജോൺസ് ബെസ്റ്റ് ഇൻ ക്ലാസ് സൂചികയിൽ ആഗോള തലത്തിൽ ഒന്നാം റാങ്കു കരസ്ഥമാക്കുക എന്നത് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിനെ സംബന്ധിച്ച് നിർണായക നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീർ സീതാപതി ചൂണ്ടിക്കാട്ടി. ആരോഗ്യത്തിൻറെയും സൗന്ദര്യത്തിൻറെയും നല്ലവശങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതു ലക്ഷ്യമാക്കുന്ന തങ്ങളിൽ സുസ്ഥിരത എന്നത് ആഴത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. ഹരിത ഉൽപന്നങ്ങൾ, വാട്ടർ പോസിറ്റിവിറ്റി, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഊർജ്ജ വിനിയോഗം തുടങ്ങിയ മേഖലകളിലെ തങ്ങളുടെ പുരോഗതിക്കുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.