- Trending Now:
കൊച്ചി: എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി ആലങ്ങാട് തീർഥാടന ടൂറിസം സർക്യൂട്ടിനും ആലുവ പാലം സൗന്ദര്യവൽക്കരണത്തിനുമായി സംസ്ഥാന സർക്കാർ 3,49,42,033 രൂപ അനുവദിച്ചു.
കളമശ്ശേരി നിയോജക മണ്ഡലത്തിലെ ആലങ്ങാട് തീർഥാടക ടൂറിസം സർക്യൂട്ടിന് 2,01,67,623 രൂപയുടെ ഭരണാനുമതി നൽകിയാണ് ഉത്തരവായത്. ആലുവ മണ്ഡലത്തിലെ ആലുവ പാലത്തിന്റെ സൗന്ദര്യവൽകരണത്തിനും അലങ്കാര പെയിന്റിംഗ് നടത്തുന്നതിനുമായി 1,47,74,410 രൂപയാണ് അനുവദിച്ചു.
തീർഥാടക ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കളമശ്ശേരി മണ്ഡലത്തിലെ ആലങ്ങാട് തീർഥാടക ടൂറിസം സർക്യൂട്ടിന് അനുമതി നൽകിയത്. ആലങ്ങാട് പ്രദേശത്തെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് 'പിൽഗ്രിം ടൂറിസം സർക്യൂട്ട് അറ്റ് ആലങ്ങാട്' പദ്ധതി. ദേവാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ആഭ്യന്തര തീർഥാടകർക്ക് കൂടി ഗുണകരമാകുന്നതാകും പദ്ധതി.
സംസ്ഥാന സർക്കാരിന്റെ ഡിസൈൻ നയത്തിൽ ഉൾപ്പെടുത്തി പാലങ്ങൾ ദീപാലങ്കൃതമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ആലുവ പാലം ലൈറ്റിങ് പദ്ധതിക്ക് അനുമതി നൽകിയത്. ആലുവ മണപ്പുറം മേഖലയിലെ ഈ ദീലാപങ്കൃത പദ്ധതി ആലുവയുടെ മൊത്തം വിനോദസഞ്ചാര സാധ്യതകളെ വർധിപ്പിക്കും.
ആലങ്ങാട് മേഖലയിലെ തീർഥാടക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലങ്ങാടിനെ സാംസ്കാരിക-പൈതൃക ടൂറിസം ലക്ഷ്യസ്ഥാനമായി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൊച്ചിയിൽ എത്തുന്ന വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായിട്ടാണ് ആലുവ പാലത്തിൽ പെയിന്റിംഗ്, ലൈറ്റിംഗ്, അലങ്കാര ജോലികൾ എന്നിവ ഉൾപ്പെടുന്ന പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.