Sections

'ഓണം ടൂറിസം വാരാഘോഷം'; കലാകാരൻമാർക്ക് അപേക്ഷിക്കാം

Monday, Jul 06, 2026
Reported By Admin
Kerala Onam Tourism Week 2026: Applications Invited from Artists and Cultural Organisations

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം ടൂറിസം വാരാഘോഷത്തിൻറെ ഭാഗമായി ജില്ലയിൽ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർക്കും സംഘടനകൾക്കും അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷകൾ ജൂലൈ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപായി കൺവീനർ, ഓണം ടൂറിസം വാരാഘോഷം-2026, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ ലഭിക്കണം. ഫോൺ: 0471 2560426. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.keralatourism.org.

അപേക്ഷാ കവറിന് മുകളിൽ 'ഓണം ടൂറിസം വാരാഘോഷം 2026' എന്ന് എഴുതേണ്ടതാണ്.

ഇത്തവണ 'ഓണം ടൂറിസം വാരാഘോഷം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 24 മുതൽ 30 വരെയാണ് നടക്കുക. വാരാഘോഷത്തിൻറെ ഉദ്ഘാടനം ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും. ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ഓഗസ്റ്റ് 30 ന് നഗരത്തിൽ നടക്കും.

ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.