- Trending Now:
തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം ടൂറിസം വാരാഘോഷത്തിൻറെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന സമാപന ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനായി കലാസംഘങ്ങൾക്കോ വ്യക്തികൾക്കോ അപേക്ഷിക്കാം. ഓഗസ്റ്റ് 24 മുതൽ 30 വരെയാണ് സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം. ഓഗസ്റ്റ് 30 നാണ് സമാപന ഘോഷയാത്ര.
അപേക്ഷ ജൂലൈ 28 ന് വൈകുന്നേരം 5 മണിക്ക് മുൻപായി കൺവീനർ, ഓണം ഘോഷയാത്ര കമ്മറ്റി, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ എത്തിക്കണം.
onampageantry@keralatourism.org എന്ന ഇമെയിൽ വിലാസത്തിലും അപേക്ഷിക്കാവുന്നതാണ്. ഫോൺ: 0471-2560426. അപേക്ഷാ കവറിന് മുകളിൽ 'ഓണം ഘോഷയാത്ര 2026' എന്നെഴുതണം.
വിനോദസഞ്ചാര വകുപ്പ് ജില്ലാ ഭരണകൂടത്തിൻറെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻറെയും സഹകരണത്തോടെയാണ് ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.