Sections

ബിനാലെ സൃഷ്ടികൾക്ക് മനസിനെ മഥിക്കുന്ന സ്വാധീനം: മുഹമ്മദ് സഫീറുള്ള ഐഎഎസ്

Saturday, Mar 14, 2026
Reported By Admin
AI Era Makes Kochi-Muziris Biennale Theme More Relevant

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ കൊച്ചി മുസിരിസ് ബിനാലെയുടെ പ്രമേയം ഏറെ പ്രസക്തമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഡയറക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള അഭിപ്രായപ്പെട്ടു.

കേവലം ഡാറ്റയ്ക്കും സാങ്കേതിക വിദ്യയ്ക്കും അപ്പുറം പ്രവാസം, കാലാവസ്ഥാ വ്യതിയാനം, ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികൾ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധ തിരിക്കാൻ ഈ സൃഷ്ടികൾക്ക് കഴിയുന്നുണ്ടെന്ന് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ അദ്ദേഹം നിരീക്ഷിച്ചു. സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങൾ മനുഷ്യരെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് ചിന്തിക്കാൻ ബിനാലെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിരേന്ദർ യാദവ്, അബുൽ ഹിഷാം എന്നിവരുടെ കലാസൃഷ്ടികൾ ഏറെ സ്വാധീനിക്കുന്നതാണ്. നമ്മുടെ നിർമ്മാണ പ്രവർത്തനങ്ങളിലും വികസനത്തിലും അദൃശ്യരായി തുടരുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ അധ്വാനത്തെക്കുറിച്ചാണ് ബിരേന്ദർ യാദവിന്റെ 'ഒൺലി ദി എർത്ത് നോസ് ദെയർ ലേബർ' എന്ന സൃഷ്ടി സംസാരിക്കുന്നത്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ മനുഷ്യസമൂഹത്തിന് 'ശാന്തി' അഥവാ 'ഹീലിംഗ്' എത്രത്തോളം ആവശ്യമാണെന്ന് അബുൽ ഹിഷാമിന്റെ 'ഹീലിംഗ് റൂം' വ്യക്തമാക്കുന്നു.

എറണാകുളം ജില്ലാകളക്ടറായിരിക്കെ 2016-ൽ കൊച്ചി ബിനാലെയുടെ സംഘാടനത്തിൽ പങ്കാളിയായിരുന്ന സഫീറുള്ള, പുതിയ പതിപ്പിന്റെ മികച്ച അവതരണത്തിന് ക്യൂറേറ്റർ ടീമിനെയും ബിനാലെ ഫൗണ്ടേഷനെയും അഭിനന്ദിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.