Sections

പുതുതലമുറ ട്രക്കുകൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

Wednesday, Jan 21, 2026
Reported By Admin
Tata Motors Launches Next-Gen Trucks from 7 to 55 Ton

കൊച്ചി: ഇന്ത്യയിലെ ട്രക്ക് ഗതാഗത മേഖലയെ പൂർണമായി മാറ്റിമറിക്കുന്ന, നാഴികക്കല്ലായി മാറാൻ പോകുന്ന നീക്കത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളും സഞ്ചാര പരിഹാര ദാതാവുമായ ടാറ്റ മോട്ടോഴ്സ് ഏഴ് മുതൽ 55 ടൺ വരെ ഭാരം വഹിക്കാവുന്ന 17 ട്രക്കുകളുടെ അടുത്ത തലമുറ ഉൽപ്പന്നനിര പുറത്തിറക്കി.

ഇതിലൂടെ സുരക്ഷ, ലാഭം, പുരോഗതി എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് കമ്പനി. സമഗ്രമായ ഈ പുറത്തിറക്കലിലൂടെ പുതുപുത്തൻ അസുറ സീരീസ്, അത്യാധുനിക ടാറ്റ ട്രക്ക്സ് ഇവി ശ്രേണി, നിലവിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ പ്രൈമ, സിഗ്ന, അൾട്രാ പ്ലാറ്റ്ഫോമുകളുടെ നിർണായക അപ്ഗ്രേഡുകൾ എന്നിവ അവതരിപ്പിക്കുന്നു. കർശനമായ ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ട്രക്കുകൾ വരുമാന സാധ്യത പരമാവധിയാക്കുകയും, മൊത്തം ചെലവ് കുറയ്ക്കുകയും, വാഹന പ്രവർത്തന സമയം വർദ്ധിപ്പിക്കുകയും ട്രാൻസ്പോർട്ടർമാർക്ക് കൂടുതൽ വിജയം നൽകുകയും ചെയ്യും.

സുരക്ഷിതവും വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ ലോജിസ്റ്റിക്സിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം മൂലം ഇന്ത്യയിലെ ട്രക്കിംഗ് രംഗം ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും പുതിയ അസുറ പരമ്പര, നൂതനവും ഉയർന്ന കാര്യക്ഷമതയുമുള്ള രണ്ട് പവർട്രെയിനുകൾ, തങ്ങളുടെ പുതിയ ഐഎംഒ ഇവി ആർക്കിടെക്ചറിലെ ഇന്ത്യയിലെ ഏറ്റവും വിശാലമായ സീറോ എമിഷൻ വൈദ്യുതി ട്രക്കുകളും ടിപ്പറുകളും അവതരിപ്പിച്ചുകൊണ്ട് ഞങ്ങൾ ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഗിരീഷ് വാഗ് പറഞ്ഞു.

ഉൽപ്പാദനക്ഷമത, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന അസുറ, ക്ഷീണ രഹിത ഡ്രൈവിംഗ് അനുഭവത്തിനായി രൂപഭംഗിയേയും ലക്ഷ്യത്തെയും സംയോജിപ്പിക്കുന്നു. മികച്ച പ്രകടനവും കാര്യക്ഷമതയും നൽകുന്ന പുതിയ 3.6 ലിറ്റർ ഡീസൽ എഞ്ചിനാൽ പ്രവർത്തിക്കുന്ന അസുറ, വിശ്വാസ്യതയ്ക്കും പ്രവർത്തന സമയത്തിനും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്നു. 7 മുതൽ 19 ടൺ വരെ ഭാരമുള്ള കോൺഫിഗറേഷനുകളിൽ അസുറ ശ്രേണി വാഗ്ദാനം ചെയ്യപ്പെടും, ഇകൊമേഴ്സ്, എഫ്എംസിജി വിതരണം മുതൽ വൈറ്റ് ഗുഡ്സ് ഡെലിവറി, നിർമ്മാണ സാമഗ്രികളുടെ ഗതാഗതം, കാർഷിക, വ്യാവസായിക ഉൽപ്പന്നങ്ങളുടെ നീക്കം, ഇന്റർസിറ്റി, മീഡിയംഹോൾ, റീജിയണൽ ലോജിസ്റ്റിക്സ് തുടങ്ങി വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾക്ക് ഇത് തികച്ചും അനുയോജ്യമാണ്.

സിഗ്ന, പ്രൈമ, അൾട്രാ, പുതിയ അസുറ ശ്രേണി എന്നിവയുൾപ്പെടെയുള്ള മുഴുവൻ ട്രക്ക് ഉൽപ്പന്ന നിരയും സമഗ്രമായി നവീകരിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സ് റോഡ് സുരക്ഷയ്ക്ക് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു. കർശനമായ ഇസിഇ ആർ 29 03 ആഗോള കൂട്ടിമുട്ടൽ സുരക്ഷാ മാനദണ്ഡം (യൂറോ ക്രാഷ് മാനദണ്ഡങ്ങൾ) പാലിക്കും ഇത്. മുന്നിലും വശങ്ങളിലും ആഘാതങ്ങൾ ഉണ്ടാകുന്നതും ഉരുണ്ട് മറിയലിലും സംരക്ഷണത്തിനായി രൂപകൽപ്പന ചെയ്ത ക്യാബിനുകളാണ് ഈ ട്രക്കുകളിൽ ഉള്ളത്. കൂടാതെ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, കൊളീഷൻ മിറ്റിഗേഷൻ സിസ്റ്റങ്ങൾ പോലുള്ള 23 ഇന്ത്യനിർദ്ദിഷ്ട നൂതന സജീവ സുരക്ഷാ സാങ്കേതികവിദ്യകൾ വരെ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അടുത്ത തലമുറ കണക്റ്റഡ് വെഹിക്കിൾ പ്ലാറ്റ്ഫോമായ ഫ്ലീറ്റ് എഡ്ജ് വഴിയുള്ള തത്സമയ ഡ്രൈവിംഗ് പെരുമാറ്റ നിരീക്ഷണം സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു. തങ്ങളുടെ ട്രക്കുകളെ ഈ അഭിലഷണീയമായ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന ഏക ഇന്ത്യൻ നിർമ്മാതാവാക്കി ടാറ്റ മോട്ടോഴ്സിനെ മാറ്റുന്നു ഇതെല്ലാം.

ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ ലോജിസ്റ്റിക്സിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തിക്കൊണ്ട് ടാറ്റ മോട്ടോഴ്സ്, പുതിയ ഐ എംഒഇവി (ഇന്റലിജന്റ് മോഡുലാർ ഇലക്ട്രിക് വെഹിക്കിൾ) ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, ടാറ്റ ട്രക്ക്സ്.ഇവി ബ്രാൻഡിന് കീഴിൽ, 7 മുതൽ 55 ടൺ വരെ ഭാരമുള്ള ഇലക്ട്രിക് ട്രക്കുകളുടെ ഒരു സമഗ്ര ഉൽപ്പന്ന നിര വതരിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.