- Trending Now:
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാർ റോക്സ് ശ്രേണിയിലെ പുത്തൻ പതിപ്പായ ഥാർ റോക്സ് സ്റ്റാർ എഡിഷൻ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡൽ എത്തുന്നത്. 16.85 ലക്ഷം രൂപയാണ് പ്രാരംഭ വില. ക്യാബിന് മികച്ച ലുക്ക് നൽകുന്ന പ്രീമിയം ഡാർക്ക് ഫിനിഷിലുള്ള ഓൾ-ബ്ലാക്ക് ലെതർ സീറ്റുകൾ, പിയാനോ ബ്ലാക്ക് ഗ്രിൽ, പിയാനോ ബ്ലാക്ക് അലോയ് വീലുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. പുതുതായി അവതരിപ്പിച്ച സിട്രൈൻ യെല്ലോ കൂടാതെ ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഥാർ റോക്സ് സ്റ്റാർ എഡിഷൻ ലഭ്യമാണ്.
26.03 സെന്റിമീറ്റർ എച്ച്ഡി ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഹർമൻ കാർഡൺ 9 സ്പീക്കർ ഓഡിയോ സിസ്റ്റം, അലക്സ കണക്റ്റഡ് ഫീച്ചറുകൾ എന്നിവയുണ്ട്. 6 എയർബാഗുകൾ, 5-സ്റ്റാർ ഭാരത് എൻസിഎപി റേറ്റിങ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജി20 ടിജിഡിഐ എംസ്റ്റാലിയൻ, ഡി22 എംഹോക്ക് എന്നീ എഞ്ചിനുകളും ട്രാൻസ്മിഷൻ ഓപ്ഷനുകളും ഥാർ റോക്സ് സ്റ്റാർ എഡിഷനിലുണ്ട്. ഇതിലെ പെട്രോൾ എഞ്ചിൻ (ജി20) 5000 ആർപിഎമ്മിൽ പരമാവധി 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ എഞ്ചിൻ (ഡി22) 3500 ആർപിഎമ്മിൽ 128.6 കിലോവാട്ട് കരുത്തും 400 എൻഎം ടോർക്കും നൽകും.
ഏത് തരം റോഡുകളിലും സുഗമമായ ഡ്രൈവിങ് അനുഭവം നൽകുന്നതിനായി ഈ മൂന്ന് വേരിയന്റുകളും റിയർ വീൽ ഡ്രൈവ് ഓപ്ഷനിലാണ് വരുന്നത്. ഥാർ റോക്സ് സ്റ്റാർ എഡിഷന്റെ പെട്രോൾ (ജി20) എടി വേരിയന്റിന് 17.85 ലക്ഷം രൂപയും ഡിസൽ (ഡി22 എംടി) വേരിയന്റിന് 16.85 ലക്ഷം രൂപയും എടി വേരിയന്റിന് 18.35 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 2024-ൽ പുറത്തിറങ്ങിയത് മുതൽ ഇന്ത്യൻ കാർ ഓഫ് ദി ഇയർ 2025 ഉൾപ്പടെ 36 അവാർഡുകൾ നേടിയ ഥാർ റോക്സ്, ഇന്ത്യൻ നിരത്തുകളിലെ ഒരു സ്റ്റൈൽ ഐക്കണായി ഇതിനകം മാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.