- Trending Now:
കൊച്ചി: ഉപഭോക്തൃ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന നടപടിയുടെ ഭാഗമായി, ഇന്ത്യ യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ 125 സിസി ഹൈബ്രിഡ് സ്കൂട്ടർ മോഡലുകൾ തിരിച്ചുവിളിക്കുന്നു. 2024 മെയ് 2 മുതൽ 2025 സെപ്റ്റംബർ 3 വരെ നിർമ്മിച്ച 3,06,635 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.
ചില പ്രവർത്തന സാഹചര്യങ്ങളിൽ റേ ഇസഡ് ആർ 125 എഫ്ഐ ഹൈബ്രിഡ്, ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് മോഡലുകളിലെ മുൻവശത്തെ ബ്രേക്ക് കാലിപ്പറിന്റെ പ്രവർത്തനം പരിമിതമാകാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. റീക്കോളിൽ ഉൾപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും ആവശ്യമായ ഭാഗം സൗജന്യമായി മാറ്റിസ്ഥാപിക്കും.
തങ്ങളുടെ വാഹനം തിരിച്ചു വിളിച്ചവയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് അറിയാൻ ഉപഭോക്താക്കൾക്ക് ഇന്ത്യ യമഹ മോട്ടോർ വെബ്സൈറ്റിലെ സർവീസ് വിഭാഗം സന്ദർശിക്കാം. 'വൊളന്ററി റീക്കോൾ കാമ്പയിൻ' ഓപ്ഷൻ തിരഞ്ഞെടുത്ത് ചാസിസ് നമ്പർ നൽകി വിശദാംശങ്ങൾ പരിശോധിക്കാം.
കൂടാതെ അടുത്തുള്ള അംഗീകൃത യമഹ ഷോറൂം സന്ദർശിക്കുകയോ 1800-420-1600 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ , yes@yamaha-motor-india.com എന്ന ഇമെയിലിലൂടെ സഹായം തേടുകയോ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.