Sections

പെൺകുട്ടികളുടെ അമ്മമാർക്ക് ധനസഹായം; പദ്ധതി കേരളത്തിലും പ്രാബല്യത്തിൽ

Sunday, May 07, 2023
Reported By admin
kerala

ആനുകൂല്യത്തിന് അർഹരായവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യാം


ജനിക്കുന്ന രണ്ടാമത്തെ പെൺകുട്ടിക്കും ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. പെൺകുട്ടികളുടെ ജനനനിരക്ക് കുറഞ്ഞുവരുന്ന സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇനിമുതൽ, രണ്ടാമതും പെൺകുട്ടി ജനിക്കുകയാണെങ്കിൽ 6,000 രൂപ മാതാവിന് ലഭിക്കും. ഇതിനുമുമ്പ് ആദ്യ പ്രസവത്തിൽ പെൺകുട്ടികൾ ജനിക്കുന്ന മാതാവിന് മാത്രമാണ് ആനുകൂല്യം ലഭിച്ചിരുന്നത്. ആനുകൂല്യത്തിന് അർഹരായവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യാം.

2022 ഏപ്രിൽ 1ന് ശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മമാർക്കാണ് മുൻകാല പ്രാബല്യത്തോടെ ധനസഹായം ലഭിക്കുക. സ്ത്രീകൾക്ക് ഗർഭകാലത്ത് സുരക്ഷിതത്വം ഉറപ്പാക്കുക, വേതന നഷ്ടം പരിഹരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ഗഡുക്കളായി മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. കേരളത്തിലെ പദ്ധതി നടത്തിപ്പിന് സംസ്ഥാന ശിശുവികസന ഡയറക്ടർ ഉത്തരവിറക്കി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.