- Trending Now:
വയനാട്: പി.എം.എഫ്.എം.ഇ. പദ്ധതിയിൽ വായ്പാ വിതരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിനുളള ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പുരസ്കാരം കേരള ഗ്രാമീൺ ബാങ്കിന് ലഭിച്ചു. പുരസ്ക്കാരം ജില്ലാ കലക്ടർ ഡോ. രേണു രാജിൽ നിന്ന് കേരള ഗ്രാമീൺ ബാങ്ക് വയനാട് റീജിയണൽ ഓഫീസ് ലോൺ സെൽ ചീഫ് മാനേജർ ആർ.രാജേഷ് ഏറ്റുവാങ്ങി.
പി.എം.എഫ്.എം.ഇ പദ്ധതിയുടെ വിജയത്തിനും വായ്പാ വിതരണത്തിനുമായി പ്രവർത്തിച്ച ഗ്രാമീൺ ബാങ്കിന്റെ കെല്ലൂർ, നടവയൽ, കാട്ടിമൂല, പനമരം ശാഖകളെയും ലോൺ സെല്ലിനെയും കേരള ഗ്രാമീൺ ബാങ്ക് റീജിണൽ മാനേജർ ടി.വി. സുരേന്ദ്രൻ.ടി.വി. അഭിനന്ദിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, സബ് കലക്ടർ മിസൽ സാഗർ ഭരത്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
ജി.എസ്.ടി. അപ്പീൽ യഥാസമയം ഫയൽ ചെയ്യാത്തവർക്കുള്ള ആംനസ്റ്റി സ്കീം - അവസരം ജനുവരി 31 വരെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.