Sections

ഫാർമസിസ്റ്റ്, സെക്യൂരിറ്റി ഗാർഡ്, മേട്രൺ, അധ്യാപക, റേഡിയോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ, അഗ്രഡിറ്റഡ് എഞ്ചിനീയർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jan 24, 2024
Reported By Admin
Job Offer

അക്രഡിറ്റഡ് എഞ്ചിനീയർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിൽ ഇടുക്കി ഐ.ടി.ഡി.പിക്കു കീഴിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവരിൽ നിന്നും അക്രഡിറ്റഡ് എഞ്ചിനിയർ അല്ലെങ്കിൽ ഓവർസിയർ തസ്തികയിൽ നിലവിലുള്ള 8 ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ 21-35 വയസ് പ്രായമുള്ളവരും നിർദിഷ്ട യോഗ്യത ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഫെബ്രുവരി 3ന് രാവിലെ 10.30ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി. പ്രൊജക്റ്റ് ഓഫീസിൽ ഹാജരാക്കണം. നിയമനം പരമാവധി രണ്ട് വർഷത്തേക്ക് മാത്രമായിരിക്കും. തെരെഞ്ഞെടുക്കപ്പെടുന്നവർ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർ ആയിരിക്കണം. പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399.

അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ നിയമനം

പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതനപദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ നിയമനത്തിനുള്ള ജില്ലയിലെ ഒഴിവിലേക്ക് പട്ടികവർഗ വിഭാഗക്കാർക്ക് ജനുവരി 30 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. സിവിൽ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ/ ഐ റ്റി ഐ യോഗ്യതയുള്ള 21 നും 35 നും മധ്യേ പ്രായമുളളവർക്ക് പങ്കെടുക്കാം. ഒരു വർഷത്തേക്കാണ് നിയമനം. ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, വെളളപേപറിൽ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം പങ്കെടുക്കാം. ഫോൺ 0475 2222353.

അധ്യാപകനിയമനം

ടി കെ ഡി എം സർക്കാർ ഹൈസ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പരിചിതരയാവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 27 രാവിലെ 11ന് സ്കൂളിൽ എത്തണം.

ഫാർമസിസ്റ്റ് നിയമനം; അഭിമുഖം 25 ന്

തൃശ്ശൂർ ജനറൽ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ എച്ച്.എം.സി ദിവസവേതനത്തിന് ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മൂന്ന് ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ സർക്കാർ അംഗീകൃത ഡിഫാം/ ബിഫാം/ ഫാംഡി. പ്രായപരിധി 40 വയസ്സ്. കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തി പരിചയം ആവശ്യമാണ്. ജനുവരി 25 ന് രാവിലെ 10.30 മുതൽ 11 മണി വരെ രജിസ്ട്രേഷൻ ഉണ്ടായിരിക്കും.

മെഡിക്കൽ ഓഫീസർ ഒഴിവ്

ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷൻ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്. ടി.സി.എം.സി. സർട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ജനുവരി 25-ന് മുമ്പായി ജില്ല കോർഡിനേറ്റർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9072302561, dckssmalpy@gmail.com.

സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡ് (ഫീമെയിൽ) തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ആറിന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18-40. ഭിന്നശേഷിക്കാർ അർഹരല്ല. ശമ്പളം 12000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ, മറ്റു അംഗീകൃത സ്ഥാപനത്തിലോ സുരക്ഷാ ഉദ്യോഗസ്ഥനായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം അഭികാമ്യം.

വാക്-ഇൻ ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവ. ആയൂർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് 580 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം, ഹെവി വാഹനങ്ങളായ ബസ് ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ് ഒറിജിനൽ ഹാജരാക്കണം, ഹെവി വാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിച്ചതിന്റെ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്. 01.01.2024 ന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ ,വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 31 തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 04842777489 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നേരിട്ടോ അറിയുവാൻ സാധിക്കും.

റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നു

ശുചിത്വ മിഷൻ സ്കീമുകൾ കാര്യക്ഷമമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നടപ്പാക്കുന്നതിന് വെള്ളാങ്കല്ലൂർ, മാള, ചാവക്കാട്, ചാലക്കുടി, കൊടകര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തൃശ്ശൂർ ജില്ലാ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നു. ബി.എസ്.സി എൻവയോൺമെന്റ് സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബി-ടെക് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മതിയായ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജില്ലയിൽ ബന്ധപ്പെട്ട ബ്ലോക്ക് പരിധിയിലുള്ളവർക്കും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ജനുവരി 31 ന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത, ഈ മേഖലയിലെ മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം തപാൽ മാർഗമോ ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കാം. വിലാസം: ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ തൃശ്ശൂർ, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, തൃശ്ശൂർ-680003. ഇ-മെയിൽ: dsmthrissur@gmail.com ഫോൺ: 0487 2360154.

റേഡിയോളജിസ്റ്റ് നിയമനം

കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ റേഡിയോളജിസ്റ്റ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഡി.എം.ആർ/എം.ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കിൽ ഡി.എൻ.ബി റേഡിയോ ഡയഗ്നോസിസ്. താത്പര്യമുള്ളവർ ജനുവരി 31 നകം dpmpkd@gmail.com ലോ നേരിട്ടോ അപേക്ഷിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ: 0491 2504695.

മാത്സ് ടീച്ചർ ഒഴിവ്

പത്തനംതിട്ട ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്സ് (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെ മാത്സിൽ ബിരുദാനന്തര ബിരുദം ഉണ്ടാവണം. അർഹ വിഭാഗങ്ങൾക്ക് 5 ശതമാനം മാർക്ക് ഇളവുണ്ട്. ബി.എഡും സെറ്റ്/നെറ്റ്/എം.എഡ്/എം.ഫിൽ/പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 45,600-95,600 ആണ് ശമ്പള സ്കെയിൽ. 01.01.2023ന് 40 വയസ് കവിയരുത്. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

കേരഫെഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

കേരഫെഡിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുയർമെന്റ്, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്/സെയിൽസ്) തസ്തികകളിൽ ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക് www.kerafed.com സന്ദർശിക്കുക. ഫോൺ: 0471-2322736, 2320504.

കൗൺസലർ നിയമനം

സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സ്നേഹതീരം എം എസ് എം സുരക്ഷ പ്രൊജക്ടിലേക്ക് കൗൺസലർ നിയമനം നടത്തുന്നു. യോഗ്യത: സൈക്കോളജി, സോഷ്യൽ വർക്ക്, ആന്ത്രോപോളജി, ഹ്യൂമൻ ഡവലപ്മെന്റ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ ജനുവരി 29ന് രാവിലെ 11 മണിക്ക് സ്നേഹതീരം ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഇ മെയിൽ: nsehatheeramkannur@gmail.com. ഫോൺ: 8075644726.

അധ്യാപക നിയമനം

പട്ടുവം കയ്യംതടത്തിലെ കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് ടി കണക്ക്, ഫിസിക്സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 23ന് രാവിലെ 11 മണി മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായം 20 - 41 വയസ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകുക. ഫോൺ: 09496284860, 06282800335.

മേട്രൺ ഒഴിവ്

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജ് ഹോസ്റ്റലിലേക്ക് മേട്രൻ തസ്തികയിൽ (വനിതകൾ മാത്രം) നിയമനം നടത്തുന്നു. യോഗ്യത: എസ് എസ് എൽ സി. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 24ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകുക. ഫോൺ: 04985 295101, 8075264295.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.