- Trending Now:
കൊച്ചി: കർക്കടക മാസത്തിന്റെ ആരോഗ്യ പ്രാധാന്യം മുൻനിർത്തി 'എർത്ത്ബൗണ്ട് വെൽനെസ്' പദ്ധതിയുമായി സന്താരി റിസോർട്ട്സ്. പ്രകൃതിയോടിണങ്ങിയ വിശ്രമവും ആധികാരികമായ ആയുർവേദചികിത്സയും സമന്വയിപ്പിക്കുന്ന പ്രത്യേക മൺസൂൺ വെൽനെസ് പദ്ധതികളാണ് ജൂലൈ 1 മുതൽ സെപ്റ്റംബർ 30, 2026 വരെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
സന്താരി റിസോർട്ട്സിന്റെ ആയുർവേദ വെൽനെസ് വിഭാഗമായ ആയുര വെൽനെസ് വഴിയാണ് ഈ സേവനങ്ങൾലഭ്യമാക്കുന്നത്. പ്രഗത്ഭരായ ആയുർവേദ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിൽഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരപ്രകൃതിയും വിലയിരുത്തി വ്യക്തിഗത ചികിത്സാ പദ്ധതികളാണ്തയ്യാറാക്കുന്നത്.
തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരി, മാരാരിക്കുളത്തെ സന്താരി പേൾ ബീച്ച് റിസോർട്ട്എന്നിവിടങ്ങളിലാണ് ഈ പ്രത്യേക മൺസൂൺ വെൽനെസ് പദ്ധതികൾ ലഭ്യമാവുന്നത്. ആയുർവേദ പ്രകാരംമഴക്കാലം പുനരുജ്ജീവന ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ കാലഘട്ടമാണ്. ഈ പാരമ്പര്യ അറിവിനെഅടിസ്ഥാനമാക്കിയാണ് 'പോസ്. ബ്രീത്. റീസ്റ്റോർ.' എന്ന ആശയത്തിൽ 'എർത്ത്ബൗണ്ട് വെൽനെസ്' രൂപകൽപ്പനചെയ്തിരിക്കുന്നത്.
ആയുർവേദ ഡോക്ടറുടെ വിശദമായ ആരോഗ്യപരിശോധനയും വിലയിരുത്തലും നടത്തിയ ശേഷമാണ് ചികിത്സആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും ആരോഗ്യനിലയും ആവശ്യങ്ങളും വിലയിരുത്തിവ്യക്തിഗത ചികിത്സാ പദ്ധതി തയ്യാറാക്കും. ആയുർവേദ ചികിത്സകൾ, യോഗ, ധ്യാനം, ഔഷധസസ്യങ്ങളെഅടിസ്ഥാനമാക്കിയുള്ള തെറാപ്പികൾ, പ്രകൃതിയുമായി ഇഴചേർന്ന അനുഭവങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്.
ചികിത്സയുടെ ഭാഗമായി കർക്കടക കഞ്ഞി, ആയുർവേദ താളി, ഔഷധ പാനീയങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേകഭക്ഷണക്രമവും ഒരുക്കിയിട്ടുണ്ട്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷിയും പുനരുജ്ജീവന പ്രക്രിയയുംശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭക്ഷണക്രമം തയ്യാറാക്കിയിരിക്കുന്നത്.
വ്യത്യസ്ത ആരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് 3- ഡേ റീസെറ്റ് , 5- ഡേ റീസ്റ്റോർ, 7-ഡേ റീബാലൻസ് , 14- ഡേട്രാൻസ്ഫർമേഷൻ എന്നിങ്ങനെ നാല് വെൽനെസ് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. വിശ്രമവുംആധികാരികമായ ആയുർവേദ ചികിത്സയും പ്രകൃതിയോടിണങ്ങിയ അനുഭവങ്ങളും സമന്വയിപ്പിക്കുന്നതരത്തിലാണ് ഓരോ പാക്കേജും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
'ഇന്ന് സഞ്ചാരികൾ വിശ്രമത്തിനപ്പുറം ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യുന്ന അനുഭവങ്ങൾക്കാണ്കൂടുതൽ പ്രാധാന്യം നൽകുന്നത്. പ്രകൃതിയുടെ ശാന്തതയിൽ വിശ്രമവും ആധികാരികമായ ആയുർവേദചികിത്സയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമാണ് 'എർത്ത്ബൗണ്ട് വെൽനെസ്' ഒരുക്കുന്നത്. ദൈനംദിനജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കർക്കടകകാലത്ത് ശരീരത്തിനും മനസ്സിനും പുതുഊർജം പകരുന്നസമഗ്രമായ ആരോഗ്യാനുഭവമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.', പദ്ധതി അവതരിപ്പിച്ചുകൊണ്ട് സന്താരിറിസോർട്ട്സ് ചീഫ് എക്സ്പീരിയൻസ് ഓഫീസർ അരവിന്ദ് ഗംഗാധരൻ പറഞ്ഞു.
'എർത്ത്ബൗണ്ട് വെൽനെസ്' നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.xandari.com/earthbound-wellness.php എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ബുക്കിങ്ങിനായി +91 484 434 4666 എന്ന നമ്പറിലോ +91 75580 63366 എന്നവാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. അല്ലെങ്കിൽ reservations@xandari.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്സന്ദേശം അയയ്ക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.