Sections

കേരളത്തിന്റെ സ്വന്തം നിറപറ ഏറ്റെടുത്ത് വിപ്രോ

Tuesday, Dec 20, 2022
Reported By admin
wipro

പാക്കറ്റിലാക്കി വിപണിയിൽ എത്തിച്ച് ബ്രാൻഡ് മലയാളികളുടെ അടുക്കളയിൽ ഇടം പിടിച്ചു


പാക്കേജ്ഡ് ഫുഡിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിഭാഗത്തിലേക്ക് പ്രമുഖ മൾട്ടിനാഷണൽ കമ്പനിയായ വിപ്രോ ബിസിനസ് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ റിറപറ ബ്രാൻഡ് കമ്പനി ഏറ്റെടുത്തു. കേരളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ ബ്രാൻഡുകളിലൊന്നാണ് നിറപറ. ലഘുഭക്ഷണങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങൾ, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ എന്നിവയുടെയും വിപണിയിൽ ഇനി വിപ്രോ ശക്തമായ സാനിധ്യമറിയിക്കും. പാക്കേജ്ഡ് ഫുഡ്സ്, സ്പൈസസ് വിഭാഗത്തിൽ മുൻനിരയിലെത്താൻ വിപ്രോയെ സഹായിക്കുന്നതാണ് ഏറ്റെടുക്കൽ. ഇന്ത്യയിലെ ഭക്ഷ്യവിപണിയിലേക്ക് വിപ്രോ കടക്കും എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്പനി നിറപറ ഏറ്റെടുത്തത്.

ഈ ഏറ്റെടുക്കലിലൂടെ, സുഗന്ധവ്യഞ്ജന വിപണിയിൽ ഇതിനകം സാന്നിധ്യമുള്ള ഡാബർ, ഇമാമി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ എഫ്എംസിജി സ്ഥാപനങ്ങൾക്കൊപ്പമാണ് വിപ്രോ കൺസ്യൂമർ കെയർ വിഭാഗം മത്സരിക്കുക. 1976-ൽ ആരംഭിച്ച നിറപറ സുഗന്ധവ്യഞ്ജനങ്ങളും അരിപ്പൊടിയും ഒക്കെ നിർമിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്. വിപ്രോ ഏറ്റെടുക്കുന്ന 13-ാമത് ബ്രാൻഡാണിത്. നിറപറയുടെ ബിസിനസിന്റെ 63 ശതമാനവും കേരളത്തിൽ നിന്നാണ്.

നിറപറയുടെ പോർട്ട്ഫോളിയോയിലെ ഭൂരിഭാഗം ഉത്പന്നങ്ങളും കേരളത്തിലെ വീടുകൾ ലക്ഷ്യമാക്കിയുള്ളതാണ്. കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന അരിപ്പൊടി പാക്കറ്റിലാക്കി വിപണിയിൽ എത്തിച്ച് ബ്രാൻഡ് മലയാളികളുടെ അടുക്കളയിൽ ഇടം പിടിച്ചു. പിന്നീട് വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും നിറപറ വിപണയിൽ എത്തിച്ച് തുടങ്ങി.

എട്ട് ശതമാനം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും, 29 ശതമാനം അന്താരാഷ്ട്ര വിപണികളിൽ നിന്നുമാണ്. അന്താരാഷ്ട്ര വിപണിയിൽ ജിസിസി രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ ബിസിനസ്. ഇന്ത്യയിൽ റെഡി ടു കുക്ക് ഉതേപന്നങ്ങളുടെ വിപണി വളർന്ന് കൊണ്ടിരിക്കുകയാണ്. പ്രാദേശിക രുചിഭേദങ്ങൾക്കനുസരിച്ച് നിരവധി ഉത്പന്നങ്ങൾ വിവിധ ബ്രാൻഡുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

വിപ്രോ എന്റർപ്രൈസസിന്റെ ഭാഗമായ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്, ഇന്ത്യയിൽ അതിവേഗം വളരുന്ന എഫ്എംസിജി ബിസിനസുകളിൽ ഒന്നാണ്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനി 8,630 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഫേഷ്യൽ കെയർ ഉൽപ്പന്നങ്ങൾ, വെൽനസ് ഉൽപ്പന്നങ്ങൾ, ഹോം കെയർ ഉൽപ്പന്നങ്ങൾ, ഇലക്ട്രിക്കൽ വയർ ഉപകരണങ്ങൾ ലൈറ്റിംഗ് ഉത്പന്നങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ബ്രാൻഡിന് വിപണി വിഹിതമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.