Sections

ക്രോമ പാലക്കാട് പുതിയ സ്റ്റോർ തുറന്നു

Tuesday, Dec 20, 2022
Reported By MANU KILIMANOOR

സ്റ്റേഡിയം ബൈപാസ് റോഡിൽ വിപുലമായ ഇലക്ട്രോണിക്സ് റീട്ടെയിൽ സ്റ്റോർ


ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനൽ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ പാലക്കാട് സ്റ്റേഡിയം ബൈപാസിൽ (ലഫ്റ്റനൻറ് കേണൽ നിരഞ്ജൻ റോഡ്) പുതിയ സ്റ്റോർ തുറന്നു. പാലക്കാട് ക്രോമ സ്റ്റോറിൽ 550-ൽ ഏറെ ബ്രാൻഡുകളിലായി 16,000-ത്തിൽ ഏറെ ഉത്പന്നങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. പാലക്കാട് സ്റ്റേഡിയം ബൈപാസിൽ കാജാസ് മെട്രോ ലാൻറ് മാർക്കിനു സമീപമാണ് പുതിയ ക്രോമ സ്റ്റോർ.

രണ്ടു നിലകളിലായി പതിനായിരം ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള വിപുലമായ സ്റ്റോറാണ് ക്രോമ പാലക്കാട്ട് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ക്രോമ വിദഗ്ദ്ധരുടെ പിന്തുണയോടെ ടിവി, സ്മാർട്ട് ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, കൂളിങ് ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഓഡിയോ അസസ്സറികൾ എന്നിവക്കായി ഷോപിങ് ചെയ്യാം. ക്രോമയുടെ വിൽപനാന്തര സേവനങ്ങളെക്കുറിച്ച് മനസിലാക്കാനും വിദഗ്ദ്ധ ഉപദേശങ്ങൾ തേടാനും തങ്ങളുടെ ഉത്പന്നങ്ങളിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.

 പാലക്കാടുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് സമ്പൂർണ ഷോപ്പിങ് അനുഭവങ്ങൾ ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് ക്രോമ ഇൻഫിനിറ്റി റീട്ടെയിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ അവിജിത്ത് മിശ്ര പറഞ്ഞു. ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് ആവശ്യമായ കൃത്യമായ ഉത്പന്നങ്ങൾ വാങ്ങാനുള്ള സഹായങ്ങളുമായി തങ്ങളുടെ ഇലക്ട്രോണിക്സ് വിദഗ്ദ്ധർ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും ആഹ്ലാദിപ്പിക്കാനും തയ്യാറാണ്. വളർന്നു കൊണ്ടിരിക്കുന്ന റീട്ടെയിൽ സാന്നിധ്യത്തിലൂടെ തങ്ങളുടെ ഉപഭോക്താക്കളുടെ അടുത്തേക്ക് കൂടുതലായി എത്തുകയാണെന്നും ബുദ്ധിമുട്ടുകളില്ലാത്ത വിൽപനാന്തര അനുഭവങ്ങൾ പ്രദാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്രോമ പാലക്കാട് ആഴ്ചയിൽ ഏഴു ദിവസവും 11 മണി മുതൽ രാത്രി ഒൻപതു മണി വരെ തുറന്നു പ്രവർത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.