Sections

ഇനി ഫ്രഷ് പഴങ്ങളും പച്ചക്കറികളും ആമസോണിലൂടെ വീട്ടിൽ എത്തും

Thursday, Aug 03, 2023
Reported By admin
amazon

സേഫ്റ്റി പിന്നുകൾ മുതൽ സ്മാർട്ട്‌ഫോണുകൾ വരെ എല്ലാം ആമസോണിലൂടെ ലഭിക്കും


പഴങ്ങളും പച്ചക്കറികളും മാത്രമല്ല എല്ലാ പലവ്യഞ്ജനങ്ങളും ഇപ്പോൾ ആമസോൺ വീട്ടിൽ എത്തിക്കുന്നുണ്ട്. ഇന്ത്യയിലെ 60-ൽ അധികം നഗരങ്ങളിൽ ഇപ്പോൾ ഈ സേവനങ്ങൾ ലഭ്യമാണ്. പഴങ്ങളും, പച്ചക്കറികളും മാത്രമല്ല ശീതീകരിച്ച ഇനങ്ങളും കുട്ടികളുടയും വളർത്തു മൃഗങ്ങളുടെയും ഉൽപ്പന്നങ്ങളും എല്ലാം അധികം വൈകാതെ തന്നെ വീട്ടിൽ എത്തും

വിവിധ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് വാരാന്ത്യ വിൽപ്പന ഓഫറുകളും ഓരോ മാസവും ഒന്നാം തിതി മുതൽ ഏഴ് വരെയുള്ള സൂപ്പർ വാല്യു ഡേയ്സ് പ്രമോഷനും പ്രയോജനപ്പെടുത്താം. ആകർഷകമായ ഇളവുകളോടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഈ ഓഫറുകൾ സസായകരമാകും. തെരഞ്ഞെടുക്കുന്ന സമയ ക്രമം അനുസരിച്ച് തന്നെ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യും.

സൗജന്യ ഷിപ്പിങ്

249 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓർഡറുകൾക്കും ഷിപ്പിംഗ് ചാർജുകൾ സൗജന്യമാണ്. ഉപഭോക്താക്കൾക്ക് ഒരു മാസത്തെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നത് കുടുംബ ബജറ്റ് ലാഭിക്കാനും സഹായകരമാകും. മികച്ച ഡീലുകളിൽ എല്ലാ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്.

ആമസോണിനെ പലപ്പോഴും എല്ലാം ലഭ്യമാക്കുന്ന കട എന്ന് വിളിക്കാറുണ്ട്. സേഫ്റ്റി പിന്നുകൾ മുതൽ സ്മാർട്ട്‌ഫോണുകൾ വരെ എല്ലാം ആമസോണിലൂടെ ലഭിക്കും. എന്നാൽ ഇന്ത്യയിൽ ഇ-കൊമേഴ്‌സ് സാനിധ്യം ശക്തിപ്പെടുത്തിയപ്പോഴും പലവ്യഞ്ജനങ്ങളുടെ ഓൺലൈൻ വിപണി പിടിക്കാൻ ആമസോണിന് കഴിഞ്ഞിരുന്നില്ല. ബിഗ്ബാസ്‌ക്കറ്റ് ഉൾപ്പെടെ കീഴ്‌പ്പെടുത്തിയിരുന്ന ഈ വിപണിയിൽ ഇപ്പോൾ ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ആമസോൺ. ഈ രംഗത്ത് മത്സരം കടുപ്പിച്ച് റിലയൻസുമുണ്ട്.

കമ്പനിയുടെ മാതൃരാജ്യമായ യുഎസിലും ഇ-ഗ്രോസറി മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ആമസോണിന് കഴിഞ്ഞിരുന്നില്ല. യുഎസിലും കമ്പനി പലവ്യഞ്ജന ഉൽപ്പന്ന വിതരണം വേഗത്തിലാക്കുകയാണ്. ഈ വർഷം അവസാനത്തോടെ രാജ്യത്തുടനീളം സംരംഭം വ്യാപിപ്പിക്കാൻ ആമസോൺ പദ്ധതിയിടുന്നു. നിലവിൽ യുഎസിലെയും ഇന്ത്യയിലെയുമെല്ലാം പ്രധാന നഗരങ്ങളിൽ സേവനങ്ങൾ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.