Sections

ബിസിനസിൽ വിജയം നേടാൻ ബിസിനസുകാരൻ മാറ്റിവയ്ക്കേണ്ട സ്വഭാവങ്ങൾ എന്തെല്ലാം?

Friday, Sep 08, 2023
Reported By Soumya
Business Guide

ബിസിനസുകാരൻ തന്റെ ജീവിതത്തിൽ നിന്നും മാറ്റിവയ്ക്കേണ്ട ചില സ്വഭാവങ്ങളാണ് താഴെ പറയുന്നത്. ഈ സ്വഭാവങ്ങൾ മാറ്റി വയ്ക്കുകയാണെങ്കിൽ അയാൾക്ക് ബിസിനസ് വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

റിസ്ക് ഏറ്റെടുക്കുവാനുള്ള ധൈര്യം ഇല്ലായ്മ

ബിസിനസ്സുകാരുടെ കൂടപ്പിറപ്പാണ് റിസ്ക് എന്ന് പറയുന്നത്. റിസ്ക് ഏറ്റെടുക്കുവാൻ ധൈര്യമില്ലെങ്കിൽ ഒരിക്കലും ഒരു ബിസിനസുകാരൻ ആകില്ല. അതുകൊണ്ടുതന്നെ പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള ധൈര്യം ഒരു ബിസിനസുകാരൻ ഉണ്ടാകണം. എത്ര അറിവുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല അറിവിനെ നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് കാര്യം. ബിസിനസ് ചെയ്യാനുള്ള ആശയവും സമ്പത്തും ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, സമ്പത്തിനെയും ആശയത്തെയും കൈകാര്യം ചെയ്യാനുള്ള ധൈര്യം ഉണ്ടാവുക എന്നത് ബിസിനസുകാരന് ആദ്യം വേണ്ട ഗുണമാണ്.

സ്ഥിരോത്സഹത്തിന്റെ അഭാവം.

പലരും വളരെ ആവേശത്തോടെ കൂടി ബിസിനസ് ആരംഭിക്കുകയും, എന്നാൽ കുറെ കഴിയുമ്പോൾ ഈ ബിസിനസിന്റെ ഊർജ്ജം കുറയുകയും ഒരു മടി ഉണ്ടാവുകയും ബിസിനസുകൾ പലതും പൂട്ടി പോകാറുണ്ട്. എന്നാൽ ആദ്യം തൊട്ട് അവസാനം വരെ വിജയം കാണുന്നത് വരെ പ്രവർത്തിച്ചുകൊണ്ടിരിക്കുക എന്നത് ഒരു ബിസിനസുകാരന് ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പലരും അറിവിന്റെയോ കഴിവിന്റെയോ അഭാവം കൊണ്ടല്ല പരാജയപ്പെടുന്നത് അവരുടെ ശ്രമം ഉപേക്ഷിക്കുന്നത് കൊണ്ടാണ് പരാജയപ്പെടുന്നത്. അതുകൊണ്ട് സ്ഥിര ഉത്സാഹവും പ്രതിബന്ധങ്ങളെ ചെറുക്കാനുള്ള കഴിവും നിങ്ങൾ ആർജിക്കണം.

ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടേയിരിക്കുക

ചിലർ ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടേയിരിക്കും ഓരോ ദിവസവും ഓരോ ആശയങ്ങൾ ആയിരിക്കും അവർക്ക് ഉണ്ടാവുക. അതിനുവേണ്ടി ആദ്യം ഇറങ്ങും പിന്നീട് ആ ആശയം അവിടെ ഉപേക്ഷിച്ച് അടുത്തതിലേക്ക് പോകും. ഒരിക്കലും ബിസിനസുകാരൻ അങ്ങനെ ചെയ്യാൻ പാടില്ല. വളരെ ആലോചിച്ചും മാത്രമേ ലക്ഷ്യം സെറ്റ് ചെയ്യാൻ പാടുള്ളൂ. ഒരു ലക്ഷ്യം വച്ച് കഴിഞ്ഞാൽ പിന്നെ അതിൽനിന്ന് പിന്നോട്ട് പോകാൻ പാടില്ല അതിനുവേണ്ടിയുള്ള പ്രവർത്തനമാണ് പിന്നീട് ഉണ്ടാകേണ്ടത്.

കുറുക്കുവഴികൾ തേടുന്ന ശീലം

ചില ആളുകൾക്ക് വളരെ വേഗത്തിൽ എല്ലാം നേടണം. ഇത് ഒരിക്കലും സാധ്യമല്ല, ഒരിക്കലും ആർക്കും ഒന്നും സൗജന്യമായി ലഭിക്കുന്നില്ല എന്ന മഹത് വാക്യം നിങ്ങൾ ഓർമിക്കണം. നിങ്ങൾ കൊടുത്താൽ മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. ബിസിനസ് എന്ന് പറഞ്ഞാൽ കൊടുത്തിട്ട് വാങ്ങേണ്ട ഇടപാടാണ്.ആരും ഇങ്ങോട്ട് ഒന്നും തരികയില്ല. നിങ്ങൾ ബിസിനസ്സിലൂടെ ജനങ്ങൾക്ക് എന്തെങ്കിലും കൊടുക്കുമ്പോഴാണ് അതിന്റെ മൂല്യമായി നിങ്ങൾക്ക് തിരിച്ചു കിട്ടുന്നത്.

സ്വാർത്ഥതയും അത്യാഗ്രഹവും

ബിസിനസ്സിൽ ഒരിക്കലും സ്വാർത്ഥതയും അത്യാഗ്രഹവും കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കുകയില്ല. ഒരുപാട് കാലം ആൾക്കാരെ പറ്റിക്കാൻ സാധിക്കുകയില്ല. ഒരു പൂ കൃഷിയല്ല ബിസിനസ്. ദീർഘകാലം ബിസിനസിൽ വിജയിച്ചു നിൽക്കുവാൻ വേണ്ടി സ്വാർത്ഥതയും അത്യാഗ്രഹവും ഒഴിവാക്കുക. നിങ്ങൾ കൊടുക്കുന്നതിനനുസരിച്ചുള്ള മൂല്യം മാത്രമാണ് നേടേണ്ടത്, അമിതമായ മൂല്യം നേടാനുള്ള അത്യാഗ്രഹം ഉണ്ടെങ്കിൽ അത് ഒരിക്കലും കിട്ടുകയില്ല. ചിലപ്പോൾ ആദ്യമൊക്കെ വിജയിച്ചാലും ദീർഘകാല അടിസ്ഥാനത്തിൽ നഷ്ടം മാത്രമേ വരികയുള്ളൂ എന്ന കാര്യം മനസ്സിലാക്കുക.

വിതയ്ക്കുന്നതിനെക്കാൾ കൊയ്യാൻ ശ്രമിക്കുക .

നാം എന്താണ് വിതയ്ക്കുന്നത് അത് മാത്രമാണ് ലഭിക്കുക. വിതയ്ക്കുന്നതിന് എതിരായി ഒന്നും ലഭിക്കുകയില്ല. നെല്ല് വിതച്ചാൽ ഒരിക്കലും ചക്ക കിട്ടുകയില്ല. എന്താണ് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി കൊടുക്കുന്നത് അതിനനുസരിച്ചുള്ള മൂല്യം മാത്രമാണ് നിങ്ങൾക്ക് കിട്ടുക. അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന പ്രവർത്തി പ്രകൃതിക്ക് അനുയോജ്യമായതും മറ്റുള്ളവർക്ക് ഗുണമുള്ളതും ആയിരിക്കണം.എങ്കിൽ മാത്രമേ അതിനനുസരിച്ചുള്ള കൂലി നമുക്ക് തിരിച്ചു കിട്ടുകയുള്ളൂ.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.