Sections

പിഎം കിസാന്‍ പദ്ധതിയിലൂടെ 6000 രൂപ ലഭിക്കാന്‍ ഇനി ഈ രേഖകളും നിര്‍ബന്ധം

Thursday, Jan 20, 2022
Reported By Admin
pm kisan

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ തുക വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധിപ്പിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.


രാജ്യത്തെ കര്‍ഷകര്‍ക്ക് സാമ്പക്കിക കൈത്താങ്ങായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന. ചെറുകിട കര്‍ഷകര്‍ക്കായി 2019 ഫെബ്രുവരിയില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയിലൂടെ പ്രതിവര്‍ഷം ഗുണഭോക്താക്കള്‍ക്ക് 6000 രൂപ ലഭിക്കുന്നു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, സാമ്പത്തിക സഹായം നല്‍കുന്ന എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ തുക വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധിപ്പിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

പിഎം കിസാന്‍ യോജനയില്‍ ഈ രേഖകളും നിര്‍ബന്ധം 

ഇപ്പോഴിതാ, പിഎം കിസാന്‍ യോജനയിലെ തട്ടിപ്പും ക്രമക്കേടുകളും തടയുക എന്ന ലക്ഷ്യത്തോടെ പദ്ധതിയിലെ നിയമങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയില്‍ അര്‍ഹരല്ലാത്തവരും മറ്റും പങ്കാളികളാകുന്നു എന്ന് ബോധ്യമായതിനാല്‍ പിഎം കിസാന്‍ രജിസ്‌ട്രേഷന് ഇനി റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പദ്ധതിയില്‍ അംഗമാകുന്നതിന് നേരത്തെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. ഇനിമുതല്‍ റേഷന്‍ കാര്‍ഡ് നല്‍കണമെന്നതും അത്യാവശ്യമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അതിനാല്‍, പദ്ധതി പ്രകാരം പുതിയ രജിസ്‌ട്രേഷന് പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കണം. കൂടാതെ, റേഷന്‍ കാര്‍ഡിന്റെ പിഡിഎഫ് അപ്ലോഡ് ചെയ്യുകയും വേണം. കൂടാതെ, നേരത്തെ നിര്‍ദേശിച്ചിരുന്നത് പോലെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഡിക്ലറേഷന്‍ എന്നിവയും പദ്ധതിയില്‍ യോഗ്യത നേടാന്‍ ആവശ്യമായ രേഖകളാണ്.

ഒരു കര്‍ഷക കുടുംബത്തിലെ ഒരു വ്യക്തി എന്ന രീതിയിലാണ് പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ തുക ലഭിക്കുന്നത്. എന്നാല്‍, ഇവയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിനാല്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കുന്നതോടെ, ഒരു കുടുംബത്തിലെ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവ് എന്ന രീതിയില്‍ ഒരാള്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.