Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, മുട്ട വിതരണം ചെയ്യൽ, ക്യാന്റീൻ നടത്തൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Jun 24, 2025
Reported By Admin
Tenders invited for works such as vehicle rental, egg distribution, and canteen operation

വാഹനം ടെൻഡർ ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന്റെ അടിമാലി ശിശുവികസനപദ്ധതി ഓഫീസിലെ ആവശ്യത്തിനായി ടാക്സി പെർമിറ്റും 12 വർഷത്തിൽ കുറവ് പഴക്കമുള്ള ഒരു വാഹനം (ജീപ്പ്/കാർ) കരാർ തീയതി മുതൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുവാൻ താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച ടെൻഡർ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30 ന് പകൽ രണ്ട് മണി വരെ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04864-223966,9447876176.

മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു

വനിതശിശുവികസനവകുപ്പ് അടിമാലി ഐ.സി.ഡി.എസ് പ്രോജക്ടിൽ 2026 മാർച്ച് വരെ അടിമാലി,കൊന്നത്തടി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അടിമാലി ഗ്രാമപഞ്ചായത്തിലെ 58 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 568 കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് കോഴിമുട്ട വീതം നൽകുന്നതിനായി കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നുമാണ് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ജൂലൈ 7 ന് പകൽ രണ്ട് മണി വരെ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9544876068.

2026 മാർച്ച് വരെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 242 കുട്ടികൾക്ക് ആഴ്ചയിൽ 3 കോഴിമുട്ട വീതം നൽകുന്നതിനായി കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ജൂലൈ 7 ന് പകൽ രണ്ട് മണി വരെ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9544786654.

കാർ വാടകക്ക് ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എസി കാർ വാടകക്ക് നൽകാൻ ഉടമകളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ രണ്ട് വൈകീട്ട് മൂന്ന് മണി. ഫോൺ: 0495 2373575, 8281999046.

ക്യാന്റീൻ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു

ചാത്തന്നൂർ റെസ്റ്റ് ഹൗസിലെ ക്യാന്റീൻ രണ്ട് വർഷത്തേക്ക് നടത്താൻ മുൻപരിചയമുള്ളരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 26ന് ഉച്ചയ്ക്ക് രണ്ടിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊല്ലം വിലാസത്തിൽ ലഭിക്കണം. ഫോൺ:04742796290.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.