Sections

ലാബ് റീ എജന്റ്സ് വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Jun 23, 2025
Reported By Admin
Tenders invited for works such as distribution of lab reagents and provision of vehicle on rent

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

മലപ്പുറം ജില്ല ലേബർ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡ്രൈവർ ഇല്ലാതെ 7 സീറ്റർ വാഹനം ആവശ്യമുണ്ട്. താല്പര്യമുള്ളവരിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. 2025 ജൂൺ 28 ഉച്ചയ്ക്ക് ഒരു മണി വരെ ടെൻഡറുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.

ക്വട്ടേഷൻ ക്ഷണിച്ചു

വെസ്റ്റ് ഹിൽ, തിക്കോടി, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഒലവക്കോട്, മുളംകുന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയുടെ പെരിന്തൽമണ്ണ ഡിപ്പോയിലേക്കും ഡിപ്പോയുടെ കീഴിലുള്ള വിവിധ ഔട്ട്ലെറ്റുകളിലേക്കും (മേലാറ്റൂർ, മക്കരപ്പറമ്പ്, മങ്കട, പടിഞ്ഞാറ്റുമുറി, ഏലംകുളം, പുലാമന്തോൾ) എം.ഡി.എസ്/ ഡബ്ല്യു.ബി.എൻ.പി പദ്ധതികളിൽ ഉൾപ്പെട്ട ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് എത്തിക്കുന്നതിനായി ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരെ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനിൽ ഓരോ സ്ഥലത്തേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് മെട്രിക് ടണ്ണിലുള്ള നിരക്ക് പ്രത്യേകം കാണിക്കേണ്ടതാണ്. പെരിന്തൽമണ്ണ സപ്ലൈകോ ഡിപ്പോ മാനേജരുടെ കാര്യാലയത്തിലാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 2025 ജൂലൈ 21, രാവിലെ 11. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പെരിന്തൽമണ്ണ സപ്ലൈകോ ഡിപ്പോയുമായി ബന്ധപ്പെടുക.

[15699]

ലാബ് റീ എജന്റ്സ് ടെൻഡർ ക്ഷണിച്ചു

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ലാബ് റീ എജന്റ്സ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 30 ന് രാവിലെ 11 നകം തരിയോട് സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിക്കണം.

വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലഡ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന രക്തദാന ക്യാമ്പുകളിലേക്ക് മെഡിക്കൽ സംഘത്തെയും അനുബന്ധ സാമഗ്രികളും കൊണ്ട് പോകുന്നതിനും തിരികെ കൊണ്ട് വരുന്നതിനുമായി ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നാല് വർഷത്തിൽ താഴെ രജിസ്റ്റർ ചെയ്ത, ഏഴുപേരെ കൊണ്ട് പോകാൻ പ്രാപ്തമായ വാഹന ഉടമകൾക്ക് അപേക്ഷിക്കാം. ക്വട്ടേഷൻ ജൂൺ 26 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 04935 240264.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.