Sections

വനിതാ ദിനത്തോടനുബദ്ധിച്ച് വനിതകൾക്കു പ്രത്യേകമായ സാലറി അക്കൗണ്ട് അവതരിപ്പിച്ച് യെസ് ബാങ്ക്

Saturday, Mar 07, 2026
Reported By Admin
YES Bank Launches Women’s Salary Account with Health & Wealth Benefits

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് യെസ് ബാങ്ക് വനിതകൾക്ക് സാമ്പത്തിക സുരക്ഷയും പ്രതിരോധ ആരോഗ്യ പരിചരണവും ലൈഫ് സ്റ്റൈൽ ആനുകൂല്യങ്ങളും സമ്പത്തു സൃഷ്ടിക്കാനുള്ള പിന്തുണയും അടക്കമുള്ള നിരവധി നേട്ടങ്ങൾ ഒരുമിച്ചു ലഭ്യമാക്കുന്ന യെസ് എസ്സൻസ് വിമൺസ് സാലറി അക്കൗണ്ട് എന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

ഈ അക്കൗണ്ടിനു കീഴിൽ ആദ്യ വർഷം സൗജന്യ ലോക്കർ സൗകര്യം ലഭ്യമാക്കും. 3 ഇൻ 1 അക്കൗണ്ടിൽ ഡീമാറ്റ് അക്കൗണ്ടിന് ആദ്യ വർഷം വാർഷിക ചാർജുകൾ പൂർണമായി ഒഴിവാക്കും. ആദ്യ വർഷത്തിൽ 34,000 യെസ് റിവാർഡ്സ് നേടാനും റിഡീം ചെയ്യാനും അവസരം ലഭിക്കും.

ആരോഗ്യ, ക്ഷേമ സേവനങ്ങളുടെ ഭാഗമായി അക്കൗണ്ട് ഉടമകൾക്ക് ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയുടെ സൂപ്പർ ടോപ്പ് അപ്പ് ഹെൽത്ത് കവർ കോംപ്ലിമെൻററി ആയി നൽകും. വീട്ടിലെ സന്ദർശനവും ലാബ് ശേഖരണ സംവിധാനവും ഉൾപ്പെടെ വർഷത്തിൽ ഒരു തവണ പ്രതിരോധ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കും. പാരൻറിങ് ടൂൾകിറ്റ്, ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ദ്ധർ, സൈക്കോളജിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, മറ്റ് സ്പെഷലിസ്റ്റുകൾ എന്നിവരുമായുള്ള കൺസൾട്ടേഷൻ തുടങ്ങിയവ കോംപ്ലിമെൻററി ആയി ലഭിക്കുന്ന ഒരു വർഷ മെമ്പർഷിപ്പ് ഇതിനോടൊപ്പം ലഭിക്കും.

തെരഞ്ഞെടുത്ത വിഭാഗങ്ങളിൽ പ്രതിവർഷം ആറായിരം രൂപ വരെ മൂല്യമുള്ള അഞ്ചു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന എലഗൻസ് ഡെബിറ്റ് കാർഡും ഇതോടൊപ്പം ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.