- Trending Now:
പത്തനംതിട്ട: ജില്ലാ മെഡിക്കൽ ഓഫീസിലെ വാഹനം ലേലം ക്വട്ടേഷൻ ചെയ്ത് വിൽപ്പന നടത്തിയ ശേഷം 5 വർഷത്തേക്കു തിരികെ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഉപയോഗത്തിനു വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 3 രാവിലെ 11 വരെ. ഫോൺ : 0468 2222642. ഇ-മെയിൽ : dmohpathanamthitta@gmail.com.
കോട്ടയം മെഡിക്കൽ കോളജിലെ എൻ.ഇ.എൽ.എസ്. സ്കിൽ സെന്ററിലേക്ക് ഇമൊബിലൈസേഷൻ ഡിവൈസോടുകൂടിയ ലോങ് സ്പൈൻ ബോർഡ്, കെ.ഇ.ഡി. എക്സ്ട്രിക്കേഷൻ ഡിവൈസ് എന്നിവയ്ക്കായി ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ ഒൻപതു ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം രണ്ടുമണിക്ക് തുറക്കും. ഫോൺ: 0481-2597279,0481-2597284.
ഭക്ഷണം ദർഘാസ് ക്ഷണിച്ചു
കോട്ടയം: ജില്ലാപഞ്ചായത്തിന്റെ വാർഷികപദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സെപ്റ്റംബർ 18,19,20 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന 'സ്ത്രീ പക്ഷ നവകേരളം' പരിപാടിയിൽ പങ്കെടുക്കുന്ന 400 പേർക്ക് ഭക്ഷണം നൽകാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നു ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ ഒൻപതു ഉച്ചയ്ക്ക് രണ്ടുമണി വരെ സ്വീകരിക്കും. അന്നേദവിസം മൂന്നു മണിക്ക് തുറക്കും. ഫോൺ: 0481-2961272.
മലപ്പുറം നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് 2020 രജിസ്ട്രേഷനോ, അതിന് മുകളിലോ ഉള്ള ഒൻപതു ഫോർവീലർ വാഹനങ്ങൾ ഒരു വർഷത്തേക്ക് പ്രതിമാസ വാടകക്ക് എടുക്കുന്നതിന് ഇ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ http://etenders.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് നൽകേണ്ടത്. സെപ്റ്റംബർ 22 രാവിലെ 11 മണി വരെ ടെൻഡറുകൾ നൽകാം. ഫോൺ : 7356218029.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആൻഡ് ഡെപ്യൂട്ടി കലക്ടർ (എൽ ആർ) കണ്ണൂരിന് കീഴിലുള്ള പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് തിരിച്ചറിയൽ കാർഡ് തയ്യാറാക്കി നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 181 കാർഡും ടാഗുമാണ് വേണ്ടത്. ക്വട്ടേഷനുകൾ സെപ്റ്റംബർ എട്ടിന് വൈകീട്ട് നാലിനകം പയ്യന്നൂർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആൻഡ് ഡെപ്യൂട്ടി കലക്ടർ (എൽ ആർ) എന്ന വിലാസത്തിൽ ലഭിക്കണം.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.