Sections

സർക്കാരിന്റെ വിവിധ പദ്ധതികളിലേക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Jan 14, 2023
Reported By Admin

വിവിധ സർക്കാർ പദ്ധതികളിലേക്കായി ടെൻഡറുകൾ ക്ഷണിച്ചു


വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് മൂന്ന് മാസക്കാലയളവിലേക്ക് ഒരു ലക്ഷം രൂപയിൽ കുറഞ്ഞ തുകയ്ക്ക് ഓടുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20ന് പകൽ മൂന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് ആറൻമുള മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെടാം. ഫോൺ : 04682 319 998, 8281 954 196.

ആലപ്പുഴ തൈക്കാട്ടുശേരി ശിശുവികസനപദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി ഫെബ്രുവരി മുതൽ 2024 ജനുവരി 31 വരെ കരാർ അടിസ്ഥാനത്തിൽ എ.സി. കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഏഴു വർഷത്തിൽ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. താത്പര്യമുള്ളവർ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, തൈക്കാട്ടുശേരി, പാണാവള്ളി പി.ഒ, ചേർത്തല 688 526 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 0478-2523206.

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ടാക്സി, പെർമിറ്റുള്ള ഒരു കാർ മാസ വാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ ജനുവരി 25നു വൈകിട്ട് അഞ്ചിനു മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ 27നു വൈകിട്ട് നാലിനു സന്നിഹിതരായ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സെക്രട്ടറിയുടെ ക്യാബിനിൽ വച്ച് തുറന്ന് പരിശോധിക്കും. നിബന്ധനകൾ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു

2022-23 സാമ്പത്തിക വർഷത്തിൽ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുളള 155 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുളള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 20 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2730320.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് രജിസ്റ്ററുകളും കണ്ടിജൻസി സാധനങ്ങളും വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2459255.

ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 30ന് പകൽ രണ്ടു വരെ. ഫോൺ : 0473 4 223 540, 9496 147 577.

ആലപ്പുഴ ഇലിപ്പക്കുളം കെ.കെ.എം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 24-ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് നൽകാം. ഫോൺ: 9446481314, 8848895862.

ഇ- ടെൻഡർ ക്ഷണിച്ചു

കാക്കനാട് റീജിയണൽ ഡ്രഗ്സ് ടെസ്റ്റിങ് അതോറിറ്റിയിലേക്ക് ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോ സ്കോപി (എഫ്.ടി. ഐ.ആർ) ലഭ്യമാക്കുന്നതിന് ഇ- ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 23 വൈകിട്ട് അഞ്ച് വരെയാണ്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://etenders.kerala.gov.in/nicgep/app മുഖേനയാണ് ടെൻഡർ സമർപ്പിക്കേണ്ടത്. ഫോൺ 04842990379

കട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 3-ന് ഉച്ചക്ക് ഒന്ന് വരെ സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ടെൻഡർ നൽകാം. ഫോൺ: 0477 2253324.

മരുന്നുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കെ.എ.എസ്.പി, ജെ.എസ്.എസ്.കെ, എ.കെ, ആർ.ബി.എസ്.കെ പദ്ധതികളിൽ ഉൾപ്പെടുന്ന രോഗികൾക്ക് സർക്കാർ സംവിധാനത്തിൽ ലഭ്യമല്ലാത്ത മരുന്നുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. നിരത ദ്രവ്യം 14000 രൂപ. ദർഘാസ് ജനുവരി 18 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ദർഘാസിന്റെ ഒറിജിനൽ കോപ്പി ജനുവരി 19 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ജനുവരി 20 ന് രാവിലെ 11 ന് തുറക്കും. ഫോൺ: 0466 2344053.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.