Sections

വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിക്കുന്നു

Thursday, Jan 12, 2023
Reported By Admin
tender invited

വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിക്കുന്നു


ലാബ് ഉപകരണങ്ങൾ വാങ്ങാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു

കണ്ണൂർ നെടുങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 27ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 9496159462.

202223 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര വിഷയങ്ങൾക്കുള്ള ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ ഏജൻസികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ജനുവരി 23 ഉച്ചയ്ക്ക് 1 മണിക്കുള്ളിൽ ടെണ്ടർ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:9496 366 040.

മാവേലിക്കര കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 24-ന് ഉച്ചക്ക് ഒരുമണി വരെ ദർഘാസ് നൽകാം. ഫോൺ: 9747934226, 9447254952.

ആലപ്പുഴ ആല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾക്കാവശ്യമായ ഉപകരണങ്ങൾ നൽകാൻ താത്പര്യമുള്ള ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജനുവരി 24-ന് ഉച്ചക്ക് ഒരു മണി വരെ ടെൻഡർ നൽകാം. ഫോൺ: 9961482141.

കടന്നപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 20ന് വൈകിട്ട് മൂന്ന് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 04985 277411, 9447854547.

കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: മാടപ്പള്ളി ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന 102 അങ്കണവാടികൾക്ക് 2022-23 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജനുവരി 18 ന് രണ്ടിനകം നൽകണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999155, 9496278461

ആലപ്പുഴ: വെളിയനാട് ഐ.സി.ഡി.എസ്. പ്രോജക്ടിലെ 105 അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിനുള്ള കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 24-ന് ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ ടെൻഡർ നൽകാം. വിലാസം- ഐ.സി.ഡി.എസ്. വെളിയനാട്, കിടങ്ങറ പി.ഒ, ആലപ്പുഴ- 686102. ഫോൺ: 0477- 2754748.

എറണാകുളം വനിത ശിശു വികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐ.സി.ഡി.എസ് പ്രോജക്ടിലെ 174 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്‌ട്രേഷനുളള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നു ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി 23-ന് ഉച്ചക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2520783.

എറണാകുളം വനിത ശിശു വികസന വകുപ്പിനു കീഴിലുളള കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ടിലെ 130 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്‌ട്രേഷനുളള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നു ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2822372.

പുസ്തകങ്ങൾ വിതരണം ചെയ്യാൻ അംഗീകൃത പുസ്തക വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്യാൻ അംഗീകൃത പുസ്തക വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 16 വരെ ക്വട്ടേഷൻ സ്വീകരിക്കും.

സ്റ്റീൽ ഫുഡ് കണ്ടയ്നറുകൾ, മേശ, ബേബി ചെയർ, അലമാര എന്നിവക്കായി ടെണ്ടറുകൾ ക്ഷണിച്ചു

പൊന്നാനി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 'അങ്കണവാടികൾക്ക് ഫർണിച്ചർ', 'അങ്കണവാടികൾക്ക് അരിപ്പെട്ടി' എന്നീ പദ്ധതികൾ പ്രകാരം നിശ്ചിത സ്പെസിഫിക്കേഷനിൽ സ്റ്റീൽ ഫുഡ് കണ്ടയ്നറുകൾ, മേശ, ബേബി ചെയർ, അലമാര എന്നിവ നഗരസഭയിലെ വിവിധ അങ്കണവാടികളിലേക്ക് വിതരണം ചെയ്യാൻ തയ്യാറുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങൾ ജനുവരി 25 രാവിലെ 11 മണി വരെ നഗരസഭാ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. ജനുവരി 27 ഉച്ചയ്ക്ക് 2 മണി വരെ ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0494 2664468 എന്ന നമ്പറിൽ ബന്ധപ്പെടാം.

വാടകയിനത്തിൽ ഡ്രൈവർ ഉൾപ്പെടെ മഹീന്ദ്ര ബൊലേറോക്ക് വേണ്ടി ക്വട്ടേഷൻ ക്ഷണിച്ചു

കോന്നി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാസ വാടകയിനത്തിൽ ഡ്രൈവർ ഉൾപ്പെടെ മഹീന്ദ്ര ബൊലേറോ വാഹനം നൽകുന്നതിന് താത്പര്യമുളള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20ന് ഉച്ചയ്ക്ക് 12 വരെ. ഫോൺ : 0468 2 344 802.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.