- Trending Now:
കുന്നുമ്മൽ ഐസിഡിഎസ് ഓഫീസിലെ ആവശ്യത്തിനായി ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള വാഹനം (ജീപ്പ്/കാർ) വാടകക്ക് ഓടുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലൈ 21ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0496 2597584.
ഐസിഡിഎസ് അർബൻ മൂന്ന് കാര്യാലയ പരിധിയിലെ നാല് സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം മുട്ട, പാൽ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ മൂന്ന്. ഫോൺ: 0495 2461197/9995735638.
മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2025-26ൽ പാൽ, മുട്ട വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. പയ്യോളി നഗരസഭ, കീഴരിയൂർ, തുറയൂർ, തിക്കോടി, മേപ്പയൂർ പഞ്ചായത്തുകൾ എന്നിവയിലെ 130 സെന്ററുകളിലേക്കാണ് ആഴ്ചയിൽ മൂന്ന് ദിവസം വിതരണം ചെയ്യേണ്ടത്. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ മൂന്ന് ഉച്ചക്ക് രണ്ട് മണി. വിശദ വിവരങ്ങൾക്ക് പഞ്ചായത്തുകളിലെ സൂപ്പർവൈസർമാറുമായോ ഐസിഡിഎസ് ഓഫീസുമായോ ബന്ധപ്പെടണം. ഐസിഡിഎസ് കോഴിക്കോട് റൂറലിന് കീഴിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ ഒമ്പത് ഉച്ചക്ക് രണ്ട് മണി. വിവരങ്ങൾക്ക് ഐസിഡിഎസ് സൂപ്പർവൈസർമാറുമായോ ഐസിഡിഎസ് റൂറൽ ഓഫീസുമായോ ബന്ധപ്പെടണം.
കണിയാമ്പറ്റ ഗവ മോഡൽ റസിഡൻഷൽ സ്കൂളിലേക്ക് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നൽകണം. ഫോൺ- 04936 202232.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.