Sections

ക്ലിനിക്കൽ ഡെമോൺസ്ട്രേഷൻ ടേബിൾ, ടയറുകൾ, ലാപ്ടോപ്പ്, ലാബ് റീഏജന്റ്സ് എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ബാറ്ററി മാറ്റി സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Jun 04, 2025
Reported By Admin
Tenders have been invited for various works including distribution of clinical demonstration tables,

ക്ലിനിക്കൽ ഡെമോൺസ്ട്രേഷൻ ടേബിൾ ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ക്ലിനിക്കൽ ഡെമോൺസ്ട്രേഷൻ ടേബിൾ (രണ്ട് എണ്ണം), ഡയറക്ട് പോക്കറ്റ് ഒഫ്താൽമോസ്കോപ്പ് മിനി 3000 (നാല് എണ്ണം) എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ 10 ഉച്ചക്ക് 12 മണി. ഫോൺ: 0477 2282015.

ബാറ്ററി മാറ്റി സ്ഥാപിക്കാൻ ദർഘാസ് ക്ഷണിച്ചു

അഴിക്കൽ ലൈറ്റ് ഹൗസിലെ സിഗ്നൽ ലൈറ്റിന്റെ ബാറ്ററി മാറ്റി ബൈബാക്ക് വ്യവസ്ഥയിൽ പുതിയത് സ്ഥാപിക്കാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ പോർട്ട് ഓഫീസർ, ബേപ്പൂർ പോർട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തിൽ ജൂൺ 16ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോൺ: 0495 2414863, 2418610.

ടയറുകൾ ദർഘാസ് ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ ഡിപ്പാർട്ട്മെന്റ് വാഹനമായ സ്വിഫ്റ്റ് ഡിസയറിന്റെ ഉപയോഗത്തിനായി രണ്ട് ടയറുകൾ വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു. പോർട്ട് ഓഫീസർ, ബേപ്പൂർ പോർട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തിൽ ജൂൺ ഒമ്പതിന് ഉച്ചക്ക് ഒരു മണിക്കകം ദർഘാസ് ലഭിക്കണം. ഫോൺ: 0495 2414863.

വാഹനം വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

മലപ്പുറം: ജില്ലാ പട്ടികജാതി വികസന ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ ഒമ്പത്. ഫോൺ: 0483 2734901.

ലാപ്ടോപ്പ് വാങ്ങാൻ ടെൻഡർ ക്ഷണിച്ചു

ഇടുക്കി ജില്ലാ കളക്ടറുടെ ഔദ്യോഗിക ആവശ്യത്തിനായി സർഫസ്പ്രോ ലാപ്ടോപ്പ് ( മൈക്രോസോഫ്റ്റ് ന്യൂ സർഫേസ് പ്രോ9 13 ഇഞ്ച് ഇന്റൽ ഇവോ 12 ജെൻ ഐ ഫൈവ് / 8ജിബി/ 256 ജിബി ഗ്രാഫൈറ്റ് വിത്ത് വിൻഡോസ് 11 ഹോം, വൈ-ഫൈ, 365 ഫാമിലി ആൻഡ് എക്സ്ബോക്സ് ഗെയിം പാസ്സ് അൾട്ടിമേറ്റ്) വാങ്ങുന്നതിന് അംഗീകൃത വിതരണക്കാർ, ഏജന്റുമാർ എന്നിവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ജൂൺ 10 ന് ഉച്ചയ്ക്ക് ഒന്നു വരെ ലഭിക്കും. ജൂൺ 17ന് വൈകിട്ട് 5 വരെ ടെണ്ടർ അപേക്ഷകൾ സ്വീകരിക്കും. ജൂൺ 19ന് രാവിലെ 11 ന് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862232242, 232303.

ലാബ് റീഏജന്റ്സ് വിതരണം: ടെണ്ടർ ക്ഷണിച്ചു

പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് 2025-26 സാമ്പത്തിക വർഷത്തേക്ക് ലാബ് റീഏജന്റ്സ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. ഇതിലേക്കായുള്ള ടെണ്ടർ ഫോറം ജൂൺ 23ന് വൈകുനേരം മൂന്നു മണിവരെ വിതരണം ചെയ്യും. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ജൂൺ 28. ജൂൺ 30ന് രാവിലെ 11 മണിക്ക് ടെണ്ടറുകൾ തുറന്നു പരിശോധിക്കും. ടെണ്ടർ നൽകാൻ താത്പര്യമുള്ളവർ 1000 രൂപയും ജി.എസ്.ടിയും തരംതിരിച്ച് ചെല്ലാൻ ആയി ട്രഷറിയിൽ അടച്ച് ഓഫീസിൽ ഹാജരാക്കുകയും തുടർന്ന് ടെണ്ടർ ഫോറം വാങ്ങേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2260348.

ടെൻഡർ ക്ഷണിച്ചു

2025 - 2026 വർഷം പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ ഒ.എം.ആർ അധിഷ്ഠിതമായി നടത്തപ്പെടുന്ന വിവിധ പരീക്ഷകൾക്കായി ബാർക്കോഡ് ഉൾപ്പെട്ട ഒ.എം.ആർ ഉത്തരക്കടലാസുകൾ പ്രിന്റ് ചെയ്ത് കാര്യാലയത്തിൽ എത്തിക്കുന്നതിനും പ്രസ്തുത ഒ.എം.ആർ ഷീറ്റുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുമായി വിവിധ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ഓൺലൈനായി (ഇ-ടെൻഡർ) ക്ഷണിച്ചു. ജൂൺ 12 വൈകിട്ട് 5 വരെ ദർഘാസ് സമർപ്പിക്കാം. ദർഘാസ് തുറക്കുന്ന തീയതി ജൂൺ 14. അടങ്കൽ തുകയും ദർഘാസ് ഫീസും നിരത ദ്രവ്യവും etenders.kerala.gov.in ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0471- 2546816.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.