- Trending Now:
ആറളം ഫാം ഗവ ഹൈസ്കൂളിൽ 2025-26 അധ്യയന വർഷം ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് 10 മാസ കാലയളവിലേക്ക് 400 കുട്ടികൾക്ക് ഭക്ഷണ പദാർഥങ്ങൾ നിശ്ചിത പ്രകാരം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് പട്ടികവർഗ്ഗ സ്ത്രീകൾ അംഗങ്ങളായിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ആറളം ഗ്രാമപഞ്ചായത്തിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13 ഉച്ചക്ക് രണ്ട് വരെ. ഫോൺ : 8075850176, 0497 2700357.
തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ കോടതി, അഡീഷണൽ ജില്ലാ കോടതി -I, അഡീഷണൽ ജില്ലാ കോടതി -II, അഡീഷണൽ ജില്ലാ കോടതി -III, അഡീഷണൽ ജില്ലാ കോടതി -IV, തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി എന്നിവിടങ്ങളിൽ നിയമ ജേണലുകൾ/റിപ്പോർട്ടുകൾ ബൈൻഡ് ചെയ്യുന്നതിന് മുദ്രവെച്ച മത്സര ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 17 ന് വൈകുന്നേരം മൂന്ന് മണി. അന്നേ ദിവസം വൈകുന്നേരം 4.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0490 2341008, ഇ-മെയിൽ: dctly@kerala.gov.in.
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊടകര അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കുറവ് പഴക്കമുള്ള കാറ്/ ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂൺ 16 ന് ഉച്ചയ്ക്ക് ഒരുമണി വരെ ടെണ്ടർ സ്വീകരിക്കും. വിലാസം- ശിശുവികസന പദ്ധതി ഓഫീസ്, കൊടകര അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ കൊടകര, കൊടകര പി.ഒ. ഫോൺ: 0480 2727990.
തൃശ്ശൂർ ജില്ലാ ട്രഷറിയിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പുതിയ ബൊലേറോ സെഡ് എൽ എക്സ് പവർ പ്ലസ് 2000 എ ബി ജെ എ ബി മഹീന്ദ്ര വാഹനം ആവശ്യമുണ്ട്. അപേക്ഷകൾ ജൂൺ 20 ന് മുമ്പ് ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ തൃശ്ശൂർ, 680003 എന്ന വിലാസത്തിൽ രജിസ്റ്റേഡായി ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ ട്രഷറിയുമായി ബന്ധപ്പെടുക. ഫോൺ: 0487 2360348, 9496000172.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.