- Trending Now:
ഐസിഡിഎസ് വടകര അർബൻ പ്രോജക്ടിന്റെ ഉപയോഗത്തിനായി 2025 നവംബർ മുതൽ ഒരു വർഷത്തേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാൻ ടെണ്ടർ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വർഷത്തിലധികം പഴക്കമുണ്ടാകരുത്. ക്വട്ടേഷനിൽ കാണിച്ച കരാറുകാരന്റെ അഡ്രസ്സ് തന്നെയാകണം വാഹനത്തിന്റെ ആർ സി ബുക്ക്, ടാക്സി പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ് ചലാൻ എന്നിവയിൽ ഉണ്ടാകേണ്ടത്. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ ആറ് ഉച്ച രണ്ട് മണി. ഫോൺ: 0496 2515176.
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് രണ്ട് എൽസിഡി പ്രൊജക്ടറുകൾ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹിൽ (പിഒ), 673005 എന്ന വിലാസത്തിൽ ഒക്ടോബർ മൂന്നിന് ഉച്ച രണ്ടിനകം ലഭിക്കണം. വിശദാംശങ്ങൾ www.geckkd.ac.in ൽ ലഭിക്കും.
ഐസിഡിഎസ് കോഴിക്കോട് റൂറൽ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും 180 അങ്കണവാടികളിൽ പാൽ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ ആറിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 9048066506.
പള്ളിക്കുന്ന് കെ.എം.എം ഗവ. വനിതാ കോളേജിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, കെ.എം.എം ഗവ. വനിതാ കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ എന്ന വിലാസത്തിൽ ഒക്ടോബർ എട്ടിന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോൺ: 0497-2746175.
തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ വാടാനപ്പള്ളി, വലപ്പാട് എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ, കോഴിമുട്ട എന്നിവ വിതരണം നടത്തുന്നതിന് താത്പര്യമുള്ള ഏജൻസികൾ/ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പാൽ വിതരണം ചെയ്യുന്നതിന് മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങളിൽ നിന്നും മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ/കുടുംബശ്രീ, സംരഭകർ/ മറ്റ് പ്രാദേശിക മുട്ട വിതരണ സംവിധാനങ്ങൾ എന്നിവയിൽ നിന്നുമാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. 2026 മാർച്ച് 30 വരെയാണ് വിതരണം നടത്തേണ്ടത്. താത്പര്യമുള്ളവർ ഒക്ടോബർ പത്തിന് ഉച്ചക്ക് ഒരു മണിക്കകം അതത് പഞ്ചായത്തുകളിലെ ഐസിഡിഎസ് സൂപ്പർവൈസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ- 0487-2394522 .
പുത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് ക്ലിനിക്കിന് ആവശ്യമായ ഗ്ലൂക്കോസ് സ്ട്രിപ്പുകൾ വിതരണം ചെയ്യുന്നതിനായി വിതരണക്കാർ/ ഏജൻസികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ക്വട്ടേഷനുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ- 0487 2323. ഇമെയിൽ: phcvelur@gmail.com.
പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ പ്രവർത്തിക്കുന്ന മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട വിതരണം നടത്തുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക വിതരണക്കാർ എന്നിവരിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ ഏഴിന് രാവിലെ 11.45ന് മുമ്പ് ടെണ്ടറുകൾ ലഭിക്കണം. ഫോൺ - 04936 240062.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.