Sections

സ്പോർട്സ് യൂണിഫോം, സ്റ്റീൽ സ്ലോട്ടഡ് ആങ്കിൾ റാക്ക് എന്നിവ വിതരണം ചെയ്യൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Sep 26, 2025
Reported By Admin
Tenders invited for works such as distribution of sports uniforms, steel slotted ankle racks and pro

വാഹനം ഡ്രൈവർ സഹിതം ടെൻഡർ ക്ഷണിച്ചു

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങളിൽ എൻ.എച്ച്. എം ട്രൈബൽ മൊബൈൽ യൂണിറ്റ് പ്രോഗ്രാം നടത്തുന്നതിനായി 1400 സി സിയിൽ കുറയാത്ത എൻജിൻ കപ്പാസിറ്റിയുള്ള പെട്രോൾ/ ഡീസൽ ടാക്സി വാഹനം ഡ്രൈവർ സഹിതം നവംബർ ഒന്നു മുതൽ 2026 ഒക്ടോബർ 31 വരെ ലഭ്യമാക്കുന്നതിന് വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ ആറിന് രാവിലെ 11ന് എടവണ്ണ ബ്ലോക്ക് എഫ് എച്ച് സിയിൽ ടെൻഡർ നൽകണം. ഫോൺ :04832701029.

സ്പോർട്സ് യൂണിഫോം ടെണ്ടർ ക്ഷണിച്ചു

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി സ്പോർട്സ് യൂണിഫോം നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 13ന് ഉച്ചയ്ക്ക് രണ്ടിനകം ടെണ്ടർ സമർപ്പിക്കണം. വിലാസം- പ്രിൻസിപ്പൽ, ഗവ. എഞ്ചിനീയറിംഗ് കോളേജ് തൃശൂർ, എഞ്ചിനീയറിംഗ് കോളേജ് പി ഒ, തൃശൂർ - 680009 എന്ന വിലാസത്തിൽ അയക്കുക. ഫോൺ- 04872334144.

സ്റ്റീൽ സ്ലോട്ടഡ് ആങ്കിൾ റാക്ക് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് സ്റ്റീൽ സ്ലോട്ടഡ് ആങ്കിൾ റാക്ക് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 10 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2282611.

വാഹനം വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

മുതുകുളം അഡീഷണൽ ഐ സി ഡി എസ് ഓഫീസിൻറെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേയ്ക്ക് ഉപയോഗിക്കുന്നതിനായി 12 വർഷത്തിലധികം കാലപ്പഴക്കമില്ലാത്ത കരാർ വാഹനം വാടകയ്ക്ക് നൽകുവാൻ റീ ടെൻഡർ ക്ഷണിച്ചു.അവസാന തീയതി സെപ്റ്റംബർ 29. ഫോൺ:0479-2442059.

എ.സി ബസ് വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന വിദ്യാർത്ഥികളെയും എസ്കോർട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും 49 സീറ്റുകളുള്ള എ.സി/നോൺ എ.സി ബസ് വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 16ന് വൈകുന്നേരം കൽപ്പറ്റയിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിലെത്തുകയും 20ന് അവിടെ നിന്ന് തിരികെ പുറപ്പെട്ട് 21ന് തിരിച്ചെത്തുകയുമാണ് ചെയ്യേണ്ടത്. 17ന് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നൽകാനുള്ള തുക പ്രത്യേകം ക്വാട്ട് ചെയ്യണം. സ്പോർട്സ് ?ഗ്രൗണ്ടിൽ നിന്ന് താമസസ്ഥലത്തേക്കുള്ള മൂന്ന് ദിവസത്തെ യാത്രകളും ഇതിൽ ഉൾപ്പെടും. ക്വട്ടേഷനുകൾ ഒക്ടോബർ 4ന് വൈകുന്നേരം 2 മണിക്ക് മുമ്പ് സിവിൽ സ്റ്റേഷനിലുള്ള ഐടിഡിപി ഓഫീസിൽ ലഭിക്കണം. ഫോൺ - 04936 202232

കാർ ആവശ്യമുണ്ട്

വയനാട്: ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി ഡ്രൈവർ ഉൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കാർ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. 2022ലോ അതിന് ശേഷമുള്ള വർഷങ്ങളിലോ ഉള്ള മാരുതി സ്വിഫ്റ്റ് ഡിസയർ, മഹീന്ദ്ര ബൊലേറോ, ഹോണ്ട അമേസ് എന്നീ വാഹനങ്ങളാണ് ആവശ്യം. ടൂറിസ്റ്റ് ടാക്സി പെർമിറ്റുള്ള കാറുടമകൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ 14 ദിവസത്തിനകം കൽപ്പറ്റ കോടതി കോംപ്ലക്സിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഓഫീസിൽ എത്തിക്കണം. ഒക്ടോബർ 13ന് ക്വട്ടേഷനുകൾ തുറന്നുപരിശോധിക്കും. ഫോൺ - 9497990462.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.