Sections

വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിനലേക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Sep 25, 2025
Reported By Admin
Tenders invited for the provision of vehicles on rent

കാർ ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പടെ കാർ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. 2022ലോ ശേഷമോ ഉള്ള വാഹനമാകണം. ഡ്രൈവർക്ക് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം. ക്വട്ടേഷനുകൾ ഒക്ടോബർ മൂന്നിന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ കാര്യാലയത്തിൽ എത്തിക്കണം.

ജീപ്പ് / കാർ റീടെൻഡർ

ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ജീപ്പ് / കാർ മാസ വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് റീടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ മൂന്ന് രണ്ട് മണിയ്ക്ക് മുൻപായി ടെൻഡർ നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് ടെൻഡർ തുറക്കും. ഫോൺ: 0481-2380175?.

കാർ/ജീപ്പ് ടെൻഡർ

കരുനാഗപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് 800 സി.സിയ്ക്ക് മുകളിലുള്ള കാർ/ജീപ്പ് ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം 3360രൂപ. ഒക്ടോബർ 10 വൈകിട്ട് മൂന്ന് വരെ സമർപ്പിക്കാം. ഫോൺ: 8592973528.

കാർ/ ജീപ്പ് ദർഘാസ് ക്ഷണിച്ചു

വെളിയനാട് ഐ സി ഡി എസ് ഓഫീസിലേക്ക് ഒരു വർഷക്കാലത്തേയ്ക്ക് കാർ/ ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്കുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 29 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2754748.

വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ജെ എസ് എസ് കെ പദ്ധതിയുടെ ഭാഗമായി അമ്മയേയും കുഞ്ഞിനേയും വീടുകളിൽ എത്തിക്കുന്നതിന് അഞ്ച് സീറ്റുള്ള (1500 സി സി യിൽ താഴെ) വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ സെപ്റ്റംബർ 29 ന് രാവിലെ 11 വരെ ഓഫീസിൽ നിന്നും ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 ഉച്ചയ്ക്ക് ഒരു മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെൻഡറുകൾ തുറന്ന് പരിശോധിക്കും. ഫോൺ: 0466 2344053.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.