- Trending Now:
കോഴിക്കോട് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ യുപിഎസ് ബാറ്ററിക്ക് ( 65 എച്ച്, 12 വോൾട്ട് -ആറെണ്ണം, വിആർഎൽഎ, ബാച്ച് നമ്പർ: 4 എക്സ്.എൽ -ആറെണ്ണം) ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 30ന് വൈകീട്ട് മൂന്നിനകം നേരിട്ടോ തപാൽ മുഖേനയോ സബ് റീജ്യണൽ എംപ്ലോയ്മെന്റ് ഓഫീസർ, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ബി ബ്ലോക്ക് താഴെ നില, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0495 2373179.
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ കെ.എൽ 04 എ.ക്യു 6417 വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2282611.
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിലെ (ഗവ.മെഡിക്കൽ കോളേജ്) പാത്തോളജി ലാബിലേക്കാവശ്യമായ സ്പെഷ്യൽ സ്റ്റെയിൻസും മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിലേക്കാവശ്യമായ എലിസ ആൻഡ് റാപിഡ് ടെസ്റ്റ് കിറ്റും വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിലളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സ്പെഷ്യൽ സ്റ്റെയിൻസിനുള്ള ക്വട്ടേഷനുകൾ സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. എലിസ ആൻഡ് റാപിഡ് ടെസ്റ്റ് കിറ്റിനുള്ള ക്വട്ടേഷനുകൾ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ലഭ്യമാക്കണം. അന്നേ ദിവസം 2.30 ന് ക്വട്ടേഷൻ തുറന്ന് പരിശോധിക്കും. ഫോൺ: 0491 2974125.
മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അപകട ഭീഷണിയായ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ആറ് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04935 240264.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.