- Trending Now:
പാമ്പാടി ശിശുവികസന ഓഫീസിൽ ഒരുവർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 27ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെൻഡർ തുറക്കും. വിശദവിവരത്തിന് ഫോൺ: 9446195958.
പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് 2022 മോഡലോ അതിന് മുകളിലോ ഉള്ള കാർ പ്രതിമാസ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 25 വൈകിട്ട് അഞ്ച് വരെ.
പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് കരാർ വ്യവസ്ഥയിൽ വാഹനം വാടകയക്ക് നൽകുന്നതിന് ടാക്സി പെർമിറ്റുളള ഏഴ് വർഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകളിൽ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ ആറ് ഉച്ചയ്ക്ക് ഒന്നുവരെ. ഫോൺ : 04734 216444.
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ്ങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് സിമന്റ് /അഗ്രിഗേറ്റ്/ബ്രിക്സ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സമർപ്പിക്കണം. ഒക്ടോബർ ആറിന് വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. ക്വട്ടേഷൻ നമ്പർ: 2/2526. കൂടുതൽ വിവരങ്ങൾ www.gecskp.ac.in ൽ ലഭിക്കും. ഫോൺ 0466 2260565.
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മര ഉരുപ്പടികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ലഭ്യമാക്കണം. ക്വട്ടേഷൻ നമ്പർ: 4/2526. സെപ്റ്റംബർ 30 വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾ www.gecskp.ac.in ൽ ലഭിക്കും. ഫോൺ: 0466 2260565.
കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിലേക്കാവശ്യമായ ലാബ് സാധനങ്ങൾ 2026 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി-ഒക്ടോബർ 18 രാവിലെ 11 വരെ. അന്ന് ഉച്ചയ്ക്ക് 12ന് ടെൻഡറുകൽ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2992849.
വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് എയർ കണ്ടീഷൻഡ് വാഹനം ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/ഏജൻസികൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ നാലിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ. അന്നു മൂന്നിന് ടെൻഡർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2300955.
ഏറ്റുമാനൂർ ഹയർസെക്കൻഡറി സ്കൂളിലേക്ക് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഇലക്ട്രിക്ക് വാഹന സർവീസ് ടെക്നിഷ്യൻ കോഴ്സിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 19ന് രാവിലെ 10 വരെ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9446304104, 9447587595, 9544821475.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.