- Trending Now:
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിലെ (ഗവ.മെഡിക്കൽ കോളേജ്) മൈക്രോബയോളജി വിഭാഗത്തിലെ ലാബിലേക്കാവശ്യമായ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് പുനർ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ലഭിച്ച ക്വട്ടേഷനുകൾ തുറക്കുമെന്ന് ഡയറക്ടർ അറിയിച്ചു.ഫോൺ: 0491 -2974125.
പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ഫോമുകളും രജിസ്റ്ററുകളും പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി ഒരു വർഷത്തേക്ക് ഇ ടെണ്ടർ (ടെണ്ടർ ഐ ഡി 2025_DHS_762639_1) ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി മെയ് 15 ഉച്ചയ്ക്ക് 12 മണി. മെയ് 16 ന് ഉച്ചയ്ക്ക് രണ്ടിന് ടെണ്ടറുകൾ തുറക്കും. വിശദ വിവരങ്ങൾ www.etenders.kerala.gov.in ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491-2533327, 2534524.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ചിൽ ഒരുക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകളിൽ വിവിധ മോഡലുകൾ ഫോം ബോർഡിൽ പ്രത്യേക ഡിസൈനുകൾ പ്രകാരം തയ്യാറാക്കി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് മൂന്നിന് ഉച്ചയ്ക്ക് 12.30നുള്ളിൽ ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ( ആരോഗ്യം) ക്വട്ടേഷൻ ലഭിച്ചിരിക്കണം. 0477-2251650.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ചിൽ ഒരുക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ ആരോഗ്യ വകുപ്പിന്റെ നാല് സ്റ്റാളുകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കും നേഴ്സിങ് വിദ്യാർഥികൾക്കും മേയ് ഏഴു മുതൽ 12 വരെ ഉച്ചയ്ക്കും രാത്രിയും ഭക്ഷണം നൽകുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. മേയ് ആറിന് ഉച്ചയ്ക്ക് 12.30നുള്ളിൽ ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 0477-2251650.
വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുവാൻ ക്വട്ടേഷനുകൾ ക്ഷണിച്ചു... Read More
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 1996 മോഡൽ കെ എൽ 01-കെ 2040 മാരുതി ഒമ്നി കണ്ടം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. എറണാകുളം ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ ഓഫീസിൽ വെച്ചു നടത്തുന്ന പരസ്യ ലേലത്തിൽ ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. ക്വട്ടേഷൻ സമർപ്പിക്കുന്നവർ നിരതദ്രവ്യ തുകയായ 2000 രൂപ ഡിമാന്റ് ഡ്രാഫ്റ്റ് ആയി ഉള്ളടക്കം ചെയ്ത് ലേല ദിവസം രാവിലെ 11 ന് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്ക രീതിയിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.ക്വട്ടേഷൻ/ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ സൗകര്യമുണ്ടായിരിക്കും .
തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലെ ഉപയോഗത്തിനായി 31.03.2026 വരെയുള്ള കാലാവധിയിലേക്ക് ടാക്സി പെർമിറ്റുള്ളതും 7 വർഷത്തിലധികം പഴക്കമില്ലാത്തതുമായ ഒരു എ.സി കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2342786.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.