- Trending Now:
വനിത ശിശുവികസന വകുപ്പിന് കീഴിൽ ഐസിഡിഎസ് സുൽത്താൻ ബത്തേരി ഓഫീസിന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം ഒരു വർഷത്തേക്ക് വാടകക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജീപ്പ് /കാർ, ഏഴ് സീറ്റുള്ള വാഹനം എന്നിവക്ക് മുൻഗണന. മെയ് 16 വൈകിട്ട് മൂന്നിനകം ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് സുൽത്താൻ ബത്തേരി, സുൽത്താൻ ബത്തേരി പി ഒ എന്ന വിലാസത്തിൽ ടെണ്ടറുകൾ നൽകേണ്ടതാണ്. ഫോൺ: 04936 222844.
പാലാ റസ്റ്റ് ഹൗസ് കാന്റീൻ ഒരു വർഷത്തേയ്ക്ക് പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ കാന്റീൻ നടത്തിയോ അവയിൽ ജോലി ചെയ്തോ മുൻ പരിചയമുള്ള വ്യക്തികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു വർഷത്തേക്കുള്ള പാട്ടതുക, മേൽ വിലാസം,ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ക്വട്ടേഷനും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും മുദ്രവച്ച കവറിൽ മേയ് 12 മൂന്ന് മണിക്ക് മുൻപായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപ വിഭാഗം, പാലാ എന്ന വിലാസത്തിൽ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞു 3.30ന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷനൊപ്പം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, പാലാ എന്ന പേരിൽ മാറാവുന്ന 7000 രൂപയുടെ ഡി. ഡി. നിരതദ്രവ്യമായി അടയ്ക്കണം. വിശദ വിവരത്തിന് ഫോൺ: 8086395151.
ഫിഷറീസ് സ്റ്റേഷൻ പൊന്നാനിയിൽ ട്രോളിങ് നിരോധനം 2025 നോടനുബന്ധിച്ച് കടൽ പട്രോളിംഗ് /രക്ഷാപ്രവർത്തനം എന്നിവയ്ക്കായി രണ്ട് ബോട്ടുകൾ വാടകയ്ക്ക് എടുക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 13ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0494 2667428.
പട്ടികവർഗ്ഗ വികസന വകുപ്പിനുകീഴിലുള്ള നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ നിലവിൽ ഹയർസെക്കണ്ടറി ക്ലാസ്സുകൾ പ്രവർത്തിക്കുന്ന ബ്ലോക്കിലേക്ക് രണ്ട് സി.സി.ടി.വി ക്യാമറകൾ വിതരണം ചെയ്യുന്നതിനും, അത് നിലവിലെ സിസിടിവി സർക്യുട്ടിലേക്ക് കണക്ട് ചെയ്യുന്നതിനും താത്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് ഒമ്പതിന് രാവിലെ 10.30ന് മുമ്പായി ക്വട്ടേഷനുകൾ നൽകണം. ഫോൺ: 04931295194.
[ആർട്ടിഫിഷൽ താച്ച് റൂഫിങ്ങ്, വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ലഭ്യമാക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു]
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് എൽ.ഐഡി ആന്റ് ഇഡബ്ല്യൂ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിലേക്ക് പ്രതിമാസ വാടകയ്ക്ക് വാഹനം നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. മെയ് 13 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.
കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് ഒരു മാസം 1700 കിലോമീറ്റർ ഓടാൻ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. മെയ് എട്ട് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോൺ: 0474-2748395,9188127002.
പൊന്നാനിയിലെ സർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അടിയന്തര മരുന്നുകൾ, ശസ്ത്രക്രിയാ നൂലുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 2025-2026 കാലയളവിലേക്കാണ് ടെൻഡർ. മെയ് 12ന് രാവിലെ 11നുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. ഫോൺ: 0494 2666439.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.