- Trending Now:
വനിത വികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ആവശ്യത്തിനായി എ.സി. കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ഏഴു വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്. ജൂൺ 18 ഉച്ചയ്ക്ക് രണ്ടുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. താല്പര്യമുള്ളവർ സി.ഡി.പി. ഒ, ഐ.സി.ഡി.എസ് കടുത്തുരുത്തി, കടുത്തുരുത്തി പി.ഒ., കോട്ടയം എന്ന വിലാസത്തിൽ ടെണ്ടറുകൾ നൽകണം.വിശദ വിവരത്തിന് ഫോൺ: 04829 283460.
ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റിലേക്ക് രണ്ട് റോറ്റേർസുകളുള്ള ലിഡോട് കൂടിയ ഒരു മിനി സെൻട്രിഫ്യൂജ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 13 ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം രണ്ട് മണിയ്ക്ക് ക്വട്ടേഷൻ തുറക്കും. വിശദ വിവരത്തിന് ഫോൺ: 0481-2597284, 0481-2597279.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നും ഉപകരണങ്ങളും ഒരു വർഷത്തേക്ക് വാങ്ങുന്നതിനായി സ്ഥാപന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12 ന് വൈകീട്ട് അഞ്ച് മണി. ഫോൺ - 0495 2222830.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.