Sections

യന്ത്രവൽകൃത ബോട്ട്, പാൽ, മുട്ട, തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ ലഭ്യമാക്കൽ പന്തലും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Jul 14, 2025
Reported By Admin
Tenders have been invited for the provision of mechanized boats, milk, eggs, textiles, stationery it

കടൽ പെട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കും യന്ത്രവൽകൃത ബോട്ട്: ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിൽ ട്രോൾ ബാൻ കാലയളവിന് ശേഷം ജൂലൈ 31 അർദ്ധ രാത്രി മുതൽ 2026 ജൂൺ ഒമ്പത് അർദ്ധ രാത്രി വരെ കടൽ പെട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് ഒരു യന്ത്രവൽകൃത ബോട്ട് വാടക വ്യവസ്ഥയിൽ നൽകുന്നതിന് താല്പര്യമുള്ള ബോട്ടുടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 19 ന് മൂന്ന് മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ-688 013 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0477 2297707, 9447967155.

പന്തലും അനുബന്ധ സജ്ജീകരണങ്ങളും ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ ക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷിനുകളുടെ ഒന്നാംഘട്ട പരിശോധനയ്ക്കായി ആലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ വി എം വെയർ ഹൗസിന് സമീപം പന്തലും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്ര വെച്ച കവറിൽ രജിസ്റ്റേഡ് തപാലിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇലക്ഷൻ വിഭാഗം, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ജൂലൈ 18 നകം ലഭ്യമാക്കണം. ഫോൺ: 0477-2251801.

പാൽ എത്തിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

കൊട്ടാരക്കര ശിശുവികസന ഓഫീസ് പരിധിയിലുള്ള കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ 31 അങ്കണവാടികളിലേക്ക് 2025 ജൂലൈ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പാൽ എത്തിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 21 രാവിലെ 11.30 വരെ സ്വീകരിക്കും. ഫോൺ: 0474 2451211.

തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ വടകരയിലെ ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിലേക്കായി താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. (ക്വട്ടേഷൻ നം. THSVTK/20/2025-E/1, THSVTK/20/2025-E/2) ക്വട്ടേഷൻ സൂപ്രണ്ട്, സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ വടകര, നട്ട് സ്ട്രീറ്റ് - 673104 എന്ന വിലാസത്തിൽ അയക്കണം. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 21 ഉച്ച രണ്ട് മണി. ഫോൺ: 0496 2523140.

പാൽ വിതരണം ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ഏറ്റുമാനൂർ മുൻസിപ്പാലിറ്റിലെ ഒന്നാം സെക്ടറിലെ 24 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 21 അങ്കണവാടികളിലും നീണ്ടൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലും അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 18 അങ്കണവാടികളിലുംപോഷകബാല്യം പദ്ധതി പ്രകാരം 2025-2026 സാമ്പത്തിക വർഷം ആഴ്ചയിൽ 3 ദിവസം (തിങ്കൾ, ബുധൻ, വെള്ളി) പാൽ വിതരണം നടത്തുന്നതിന് താല്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികൾ, മറ്റു പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ, മിൽമ, കുടുംബശ്രീ സരംഭകർ എന്നിവരിൽ നിന്നു റീ ടെൻഡർ ക്ഷണിക്കുന്നു. ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നു ലഭിക്കും. ടെൻഡറുകൾ ജൂലൈ 18 ന് ഉച്ചകഴിഞ്ഞ് 2.30 നകം അതത് പഞ്ചായത്ത് / സെക്ടർതല ഐ.സി.ഡി. എസ് സൂപ്പർവൈസർക്ക് നൽകണം. വിശദ വിവരത്തിനു ഫോൺ: 9188959695.

മുട്ട വിതരണം ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ഏറ്റുമാനൂർ മുൻസിപ്പാലിറ്റിലെ ഒന്നാം സെക്ടറിലെ 24 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 21 അങ്കണവാടികളിലും നീണ്ടൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലും അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 18 അങ്കണവാടികളിലും പോഷകബാല്യം പദ്ധതി പ്രകാരം 2025-2026 സാമ്പത്തിക വർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ,വ്യാഴം,ശനി) മുട്ട വിതരണം നടത്തുന്നതിന് താല്പര്യമുള്ള കെപ്കോ, മറ്റ് പ്രാദേശിക മുട്ട വിതരണക്കാർ, കുടംബശ്രീ സംരംഭകർ എന്നിവരിൽ നിന്നു റീ ടെൻഡർ ക്ഷണിക്കുന്നു. ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നു ലഭിക്കും. ടെൻഡറുകൾ ജൂലൈ 18 ന് ഉച്ചകഴിഞ്ഞ് 2.30നകം അതത് പഞ്ചായത്ത് / സെക്ടർതല ഐ.സി.ഡി. എസ് സൂപ്പർവൈസർക്ക് നൽകണം. വിശദ വിവരത്തിനു ഫോൺ: 9188959695'

പാൽ വിതരണം ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ 2025-26 സാമ്പത്തിക വർഷത്തിലെ പോഷക ബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള മിൽമ സൊസൈറ്റികൾ, മറ്റു പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മണിമല പഞ്ചായത്തിലെ 26 അങ്കണവാടികളിലേക്കും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 23 അങ്കണവാടികളിലും എരുമേലി പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 20 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 27 അങ്കണവാടികളിലേക്കുമാണ് പാൽ വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽനിന്ന് ലഭിക്കും. ജൂലൈ 25 ന് ഉച്ചയ്ക്ക് 2.30 ന് മുമ്പായി ടെൻഡറുകൾ അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 9947658912, 9048179180.

മരങ്ങൾ വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 22ന് വൈകിട്ട് അഞ്ച് മണിയ്ക്കുള്ളിൽ ദർഘാസ് സമർപ്പിക്കണം. ജൂലൈ 23ന് രാവിലെ 11 മണിക്ക് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0482 2277425.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.