- Trending Now:
പറക്കോട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂർ മുനിസിപ്പാലിറ്റി, ഏറത്ത്, കടമ്പനാട് , പളളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടി കുട്ടികൾക്ക് ആവശ്യമുളള മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 26. ഫോൺ : 04734 216444.
മത്സ്യഫെഡിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ബൊലോറോ 2010 വാഹനം ലേലം ചെയ്ത് വിൽക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജില്ലാ മാനേജർ, മത്സ്യഫെഡ്, ഫിഷറീസ് കോംപ്ലക്സ്, മാപ്പിള ബേ, കണ്ണൂർ-670017 എന്ന വിലാസത്തിൽ ജൂലൈ 21 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 9526041027, 9567875474.
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂന്യമായ മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗം നിർദിഷ്ട വില നൽകി പൊളിച്ചുമാറ്റി കെട്ടിട സാമഗ്രികൾ കൊണ്ടുപോകുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കുന്ന വ്യക്തി കെട്ടിട അവശിഷ്ടങ്ങൾ മുഴുവൻ ആശുപത്രി കോമ്പൗണ്ടിൽ നിന്ന് നീക്കം ചെയ്ത് സ്ഥലം നിരപ്പാക്കി നൽകണം. കെട്ടിടം പൊളിക്കുന്ന സമയത്ത് ആശുപത്രിക്ക് നാശനഷ്ടമുണ്ടായാൽ നഷ്ടപരിഹാരം കരാറുകാരിൽ നിന്ന് ഈടാക്കും. 1000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം സൂപ്രണ്ട്, താലൂക്ക് ആസ്ഥാന ആശുപത്രി, മലപ്പുറം എന്ന പേരിലുള്ള ഡി.ഡി ക്വട്ടേഷനൊപ്പം ഉള്ളടക്കം ചെയ്ത്, കവറിൽ സൂപ്രണ്ട്, താലൂക്ക് ആസ്ഥാനാശുപത്രി, മലപ്പുറം, പിൻ 676519 എന്ന വിലാസത്തിൽ ഓഫീസിൽ നേരിട്ടോ തപാൽ മുഖാന്തരമോ ജൂലൈ 25ന് വൈകുന്നേരം നാലിന് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0483 2734866.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.