Sections

പാൽ, മുട്ട എന്നിവ വിതരണം ചെയ്യൽ, വീഡിയോ തയ്യാറാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Jul 10, 2025
Reported By Admin
Tenders invited for works such as distribution of milk and eggs, video production etc.

വീഡിയോ തയ്യാറാക്കുന്നതിന് ഇ ടെൻഡർ ക്ഷണിച്ചു

പാലക്കാട്: ജില്ലാ വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ബേഠീ ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ സ്ത്രീകൾക്കിടയിലുള്ള പുകയിലയുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാക്കുന്ന ദോഷവശങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനും, ഗർഭകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, നവജാത ശിശുക്കളുടെ പരിപാലനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് ഭാഷകളിൽ (ഇരുള, കുറുമ്പ, മുതുക) അഞ്ച് മിനിറ്റിൽ കവിയാതെയുള്ള വീഡിയോകൾ തയ്യാറാക്കുന്നതിന് ഇ - ടെണ്ടർ ക്ഷണിച്ചു. താല്പര്യമുള്ളവർ കേരളസർക്കാറിന്റെ ഇ - ടെണ്ടർ പോർട്ടലായ http://www.etenders.kerala.gov.in ൽ (ഐ ഡി : 2025 _ WCDPK_774221_1) ടെണ്ടറുകൾ നൽകണമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 2911098.

പാൽ വിതരണം ടെൻഡർ ക്ഷണിച്ചു

മാടപ്പളളി അഡീഷണൽ ഐ.സി.ഡിഎസ്. പ്രോജക്ട് പരിധിയിലുള്ള പായിപ്പാട് പഞ്ചായത്തിലെ 27 അങ്കണവാടികളിലേക്കും വാഴപ്പള്ളി പഞ്ചായത്തിലെ 33 അങ്കണവാടികളിലേക്കും ചങ്ങനാശേരി മുനിസിപ്പാലിറ്റി ഒന്നാം സെക്ടറിലെ 26 അങ്കണവാടികളിലേക്കും രണ്ടാം സെക്ടറിലെ 24 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം അങ്കണവാടികളിൽ ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ, വെളളി) പാൽ വിതരണം നടത്തുന്നതിന് താൽപ്പര്യമുളള മിൽമ സൊസൈറ്റികൾ, മറ്റു പ്രാദേശിക ക്ഷീര കർഷകർ, കുടുംബശ്രീ സംരഭകർ, മറ്റു പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പളളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ജൂലൈ 21 ഉച്ച കവിഞ്ഞ് 2.30 ന് അതാത് പഞ്ചായത്ത് സെക്ടർ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2425777,9188959701.

മുട്ടവിതരണം: ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസനവകുപ്പ് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ടിൽ 2026 മാർച്ച് വരെ അങ്കണവാടികളിലെ കുട്ടികളിൽ ഒരു കുട്ടിക്ക് ആഴ്ചയിൽ 3 കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 145 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 995 കുട്ടികൾക്കാണ് കോഴിമുട്ട വിതരണം ചെയ്യുന്നത്. ടെൻഡർ അപേക്ഷകൾ ജൂലൈ 16 ന് പകൽ ഒരു മണി വരെ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതൽ വിവരങ്ങൾക്ക്: 9526030504, 9961145854.

പാൽ വിതരണം ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസനവകുപ്പ് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ടിൽ 2026 മാർച്ച് വരെ അങ്കണവാടികളിലെ കുട്ടികളിൽ ഒരു കുട്ടിക്ക് ആഴ്ചയിൽ മൂന്ന് ദിവസം 125 മില്ലിലിറ്റർ വീതം പാൽ വിതരണം ചെയ്യുന്നതിനായി താൽപ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികൾ / മിൽമ/ക്ഷീരകർഷകർ /കുടുബശ്രീ സംരഭകർ /മറ്റു പ്രാദേശിക പാൽ വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 145 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 995 കുട്ടികൾക്കാണ് പാൽ വിതരണം ചെയ്യുന്നത്. ടെൻഡർ അപേക്ഷകൾ ജൂലൈ 16 ന് പകൽ ഒരു മണി വരെ സ്വീകരിക്കും തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതൽ വിവരങ്ങൾക്ക്: 9526030504, 9961145854.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.