Sections

ടെസ്ലയുടെ വൈദ്യുത വാഹനങ്ങളുടെ വായ്പാ പങ്കാളിയായി ആക്‌സിസ് ബാങ്ക്

Friday, Mar 06, 2026
Reported By Admin
Axis Bank Partners with Tesla for EV Financing in India

കൊച്ചി: ടെസ്ലയുടെ വൈദ്യുത വാഹനങ്ങൾക്കുള്ള മുൻഗണനാ വായ്പാ പങ്കാളിയായി ആക്സിസ് ബാങ്ക് പ്രവർത്തിക്കും. ടെസ്ല ഉപഭോക്താക്കൾക്ക് മികച്ച അനുഭവങ്ങളും സവിശേഷമായ വായ്പാ പദ്ധതികളും ഇതിൻറെ ഭാഗമായി അവതരിപ്പിക്കും. നവീനമായ ഉപഭോക്തൃ കേന്ദ്രീകൃത വായ്പകൾ അവതരിപ്പിച്ച് സുസ്ഥിര ഗതാഗത മാർഗങ്ങളിലേക്കു നീങ്ങുന്നതിനു പിന്തുണ നൽകുന്നതിൽ ആക്സിസ് ബാങ്കിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നത്.

ഓരോ വ്യക്തികളുടേയും കാഷ് ഫ്ളോ അനുസരിച്ച് വ്യക്തിഗത തിരിച്ചടക്കൽ പദ്ധതികൾ, പത്തു വർഷം വരെ ദീർഘമായ കാലാവധി, പൂർണമായും ഡിജിറ്റലൈസ് ചെയ്ത നടപടിക്രമങ്ങൾ തുടങ്ങിയവ ഇതിൻറെ സവിശേഷതകളാണ്.

വൈദ്യുത വാഹനങ്ങൾ രാജ്യത്ത് വൻതോതിൽ വർധിച്ചു വരുമ്പോൾ ഇതിന് ഉത്തേജനം നൽകുന്ന വിധത്തിൽ ടെസ്ലയുമായി സഹകരിക്കുന്നതിൽ ആക്സിസ് ബാങ്കിന് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ മുനീഷ് ഷർദ പറഞ്ഞു. ലോകോത്തര വൈദ്യുത വാഹനങ്ങൾ നവീനമായ വായ്പാ പദ്ധതികളുടെ പിന്തുണയോടെ ലഭ്യമാക്കാൻ ഇതു സഹായകമാകുമെന്നും മുനീഷ് ഷർദ ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.