- Trending Now:
പത്തനംതിട്ട: ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനത്തിനായി റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ എട്ടിന് ഉച്ചയ്ക്ക് മൂന്ന്. ഫോൺ: 8281999053, 0468 2329053.
ശബരിമല തീർഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 10 വൈകിട്ട് അഞ്ച്. ഫോൺ: 04734 224827.
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ചായം പദ്ധതിയിലുൾപ്പെടുത്തി ആറ് അങ്കണവാടികൾക്കാവശ്യമായ ശിശുസൗഹൃദ പെയിന്റിംഗ്-ഡ്രോയിംഗ് വർക്ക് ചെയ്യുന്നതിനും ആറ് അങ്കണവാടികൾക്ക് ശിശുസൗഹൃദ കളി ഉപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്യുന്നതിനും വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വൈക്കം ശിശുവികസന പദ്ധതി ഓഫീസ് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ ഒൻപത് ഉച്ചയ്ക്കുശേഷം രണ്ടുമണിവരെ ദർഘാസുകൾ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 04829 225156.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് റിയേജന്റ് പാനൽ സെൽസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ എട്ട് ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 0477-2282611.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ കെ.എൽ 04 എഎം 1953 ബസിന്റെ ടയറുകൾ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 13 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2282611.
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ ലാബ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഫുള്ളി ഓട്ടോമാറ്റിക് ഇമ്മുണോ അസ്സേ അനലൈസർ നൽകുവാൻ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 10 വൈകിട്ട് മൂന്ന് മണി. ഫോൺ: 0479-2999167.
ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസ്സിൽ ജെ-മൂന്ന് ബ്ലോക്കിന് സമീപത്തുള്ള കഫറ്റീരിയ നടത്തിപ്പിനായി സ്ഥിര വൈകല്യമുള്ള ഭിന്നശേഷിക്കാരിൽ നിന്നും ഇ-ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ ഒമ്പത് വൈകിട്ട് 3.30. ഫോൺ: 0477-2282021.
തൃത്താല അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഏഴു വർഷത്തിലധികം കാലപ്പഴക്കം ഇല്ലാത്ത വാഹനമായിരിക്കണം. പ്രതിമാസം 1500 കി.മീറ്റർ വരെ ഓടുന്നതിനുള്ള വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. ഒക്ടോബർ 18 ന് ഉച്ചയ്ക്ക് 12 മണി വരെ തൃത്താല അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ദർഘാസ് ഫോം ലഭിക്കും. പൂരിപ്പിച്ച ഫോറം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2371337, 9846766867.
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ജെ എസ് കെ - മാതൃയാൻ പദ്ധതിയുടെ ആവശ്യത്തിലേക്കായി അഞ്ച് സീറ്റുള്ള 1500 സി സി ക്ക് താഴെയുള്ള വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ഒക്ടോബർ എട്ടിന് വൈകീട്ട് മൂന്ന് വരെ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ഫോമുകൾ ഒക്ടോബർ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ടെൻഡറുകൾ തുറന്ന് പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 2344053.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.