Sections

പാൽ, കായിക ഉപകരണങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും വിതരണം ചെയ്യൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Oct 01, 2025
Reported By Admin
Tenders have been invited for the distribution of milk, sports equipment and other related goods, an

പാൽ വിതരണം പുനർ ദർഘാസ് ക്ഷണിച്ചു

വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ എന്നീ പഞ്ചായത്തുകളിലെ 85 അങ്കണവാടികളിൽ പാൽ വിതരണം ചെയ്യുന്നതിനായി പുനർ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ എട്ട് ഉച്ചക്ക് ഒന്നിനകം ലഭിക്കണം. ഫോൺ: 0484 2730320.

കായിക മേളയിലേക്ക് ഉപകരണങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള പ്രീ-മെട്രിക് ഹോസ്റ്റൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കായിക മേളയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യാൻ ക്വട്ടേഷനുകൾ ക്ഷണിച്ചു. മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിലെ നാല് പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്കായാണ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) ജഴ്സി, ട്രാക്ക് സ്യൂട്ട്, ഷൂസ് ഉൾപ്പെടെയുള്ള കായിക ഉപകരണങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും വിതരണം ചെയ്യേണ്ടത്. ക്വട്ടേഷനുകൾ ഒക്ടോബർ 13 ഉച്ചക്ക് മൂന്നിനകം സമർപ്പിക്കണം.

എ. സി. കാർ ടെൻഡർ ക്ഷണിച്ചു

ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് 2025-26 സാമ്പത്തിക വർഷത്തെ ഔദ്യോഗിക ആവശ്യത്തിന് എ. സി. കാർ പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ എട്ട്. കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ലഭ്യമാണ്.

ടാക്സി / ടൂറിസ്റ്റ് എസി വാഹനം ക്വട്ടേഷൻ

പത്തനംതിട്ട ജില്ലാ നവകേരളം കർമപദ്ധതി ഓഫീസ് ഉപയോഗത്തിനായി 1200 ക്യുബിക് കപ്പാസിറ്റിയിൽ കുറയാത്ത അഞ്ച് സീറ്റ് ടാക്സി / ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയിൽ (ഡ്രൈവർ ഉൾപ്പെടെ) ഒരു വർഷത്തേയിക്ക് ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ നാല്. പത്തനംതിട്ട കലക്ടറേറ്റ് ജില്ലാ പ്ലാനിംഗ് ഓഫീസിലുള്ള നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്ററുടെ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും.
ഫോൺ: 9188120323.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.