Sections

മരുന്നും ഉപകരണങ്ങളും ലഭ്യമാക്കൽ മെഡിക്കൽ ലബോറട്ടറി സെക്ഷൻ, ഡെന്റൽ സെക്ഷൻ എന്നിവ പുനഃക്രമീകരിക്കൽ, വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Sep 29, 2025
Reported By Admin
Tenders have been invited for the provision of medicines and equipment, reorganization of the medica

മരുന്നും ഉപകരണങ്ങളും ടെണ്ടർ ക്ഷണിച്ചു

താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിൽ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഒരു വർഷത്തേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാൻ ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ എട്ടിന് ഉച്ചക്ക് 12 വരെ സൂപ്രണ്ട്, ഗവ. താലൂക്ക് ആശുപത്രി, 673573 എന്ന വിലാസത്തിലോ നേരിട്ടോ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 0495 2222830.

മെഡിക്കൽ ലബോറട്ടറി സെക്ഷൻ, ഡെന്റൽ സെക്ഷൻ എന്നിവ പുനഃക്രമീകരിക്കൽ ടെൻഡർ ക്ഷണിച്ചു

താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിൽ മെഡിക്കൽ ലബോറട്ടറി സെക്ഷൻ, ഡെന്റൽ സെക്ഷൻ എന്നിവ പുനഃക്രമീകരിക്കുന്നതിന് സ്ഥാപന ഉടമകളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ എട്ട് ഉച്ചക്ക് 12 വരെ സ്വീകരിക്കും. സൂപ്രണ്ട്, ഗവ. താലൂക്ക് ആശുപത്രി, 673573 എന്ന വിലാസത്തിലോ നേരിട്ടോ നൽകാം. ഫോൺ: 0495 2222830.

വാഹനം (കാർ/ജീപ്പ്) വാടകക്ക് ടെണ്ടർ ക്ഷണിച്ചു

ഐസിഡിഎസ് തോടന്നൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം (കാർ/ജീപ്പ്) വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ഏഴിന് ഉച്ചക്ക് രണ്ട് മണി. ഫോൺ: 0496 2592722.

ചരക്ക് വാഹനങ്ങൾ ആവശ്യമുണ്ട്

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ തൊടുപുഴ ഡിപ്പോ സ്ഥിതി ചെയ്യുന്ന ഇടവെട്ടിയിൽ നിന്നും വിവിധ വിൽപ്പന സ്റ്റോറുകളിലേയ്ക്ക് 2025 ഒക്ടോബർ 8 മുതൽ 2027 ഒക്ടോബർ 7 വരെയുളള കാലയളവിലേയ്ക്ക് സാധനങ്ങൾ എത്തിക്കുന്നതിന് രണ്ട് വർഷത്തേയ്ക്ക് ഒരു ടൺ മുതൽ 10 ടൺ വരെ കപ്പാസിറ്റിയുളള ചരക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ തയ്യാറുളള വാഹന ഉടമ കൾ/വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ നാലിന് പകൽ 12.30 വരെ സ്വീകരിക്കും തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് 2.30ന് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 222704.

സെവൻ സീറ്റർ വാഹനങ്ങൾടെണ്ടർ ക്ഷണിച്ചു

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒരു വർഷത്തേക്ക് പരീക്ഷാ സമാഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ വാഹനങ്ങളായ ഇന്നോവ, എർട്ടിഗ തുടങ്ങിയ സെവൻ സീറ്റർ വാഹനങ്ങൾ നൽകുവാൻ സാധിക്കുന്ന സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ദർഘാസുകൾ ഈ ടെൻഡർ മുഖേന ക്ഷണിച്ചു. ദർഘാസുകൾ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 24. കൂടുതൽ വിവരങ്ങൾക്ക്: etenders.kerala.gov.in, 0471-2546825.

ടാക്സി / ടൂറിസ്റ്റ് എസി വാഹനം ക്വട്ടേഷൻ

പത്തനംതിട്ട ജില്ലാ നവകേരളം കർമപദ്ധതി ഓഫീസ് ഉപയോഗത്തിനായി 1200 ക്യുബിക് കപ്പാസിറ്റിയിൽ കുറയാത്ത അഞ്ച് സീറ്റ് ടാക്സി / ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയിൽ (ഡ്രൈവർ ഉൾപ്പെടെ) ഒരു വർഷത്തേയിക്ക് ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ നാല്. പത്തനംതിട്ട കലക്ടറേറ്റ് ജില്ലാ പ്ലാനിംഗ് ഓഫീസിലുള്ള നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്ററുടെ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 9188120323.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.