Sections

സർക്കാരിന്റെ വിവിധ പ്രൊജക്ടുകളിലേക്ക് ടെൻഡറുകൾ ക്ഷണിച്ചു

Friday, Jan 06, 2023
Reported By Admin
tender invited

സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് തത്പര കക്ഷികളിൽ നിന്നും ദർഘാസുകൾ ക്ഷണിക്കുന്നു


എറണാകുളം

അങ്കമാലി ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികൾക്ക് ആവശ്യമായ രജിസ്റ്ററുകൾ, കണ്ടിജൻസി സാധനങ്ങൾ എന്നിവ അങ്കണവാടികളിൽ എത്തിച്ച് നൽകുന്നതിന് വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാകും. ഫോൺ 9447506031, 9745169906

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ഹയർ സെക്കൻററി സ്കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ നൽകുവാൻ തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 ഉച്ചക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2446333.

കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്/പ്ലംബിംഗ് ജോലികൾ ചെയ്യുവാൻ പ്രവൃത്തി പരിചയമുളള വ്യക്തികളിൽ നിന്നും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം ജനുവരി 18ന് ഉച്ചക്ക് 12 വരെ നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2210648.

വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ജില്ലയിലെ പാമ്പാക്കുട ഐ.സി.ഡി.എസ് പ്രോജക്ടിലെ 122 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ഉച്ചക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2274404.

2022 -23 വാർഷിക പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. നിർദിഷ്ട പട്ടിക പ്രകാരം ആവശ്യപ്പെടുന്ന ഉപകരണങ്ങൾ നിശ്ചിത സമയത്തിനകം നൽകണം. നിരതദ്രവ്യം 2000 രൂപ. ദർഘാസ് ഫോറം വില 400 രൂപ. മുദ്ര വെച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ഉച്ചക്ക് ഒന്ന് വരെ. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9446362540.

ആലപ്പുഴ

കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പരിധിയിലെ 99 അങ്കണവാടികളിൽ 2022-23 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി 16-ന് ഉച്ചയ്ക്ക് രണ്ടു മണിവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ഫോൺ: 9188959688.

ആലപ്പുഴ ജില്ല സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുളള കാർ/ജീപ്പ് ജനുവരി മാസത്തേയ്ക്ക് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി ആറിന് ഉച്ചയ്ക്ക് 12.30 വരെ നൽകാം. ഫോൺ: 0477- 2253870.

കൊല്ലം

ജില്ലയിലെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്ക് കരാടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഒരു വർഷമാണ് പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി. ദർഘാസ് വിൽക്കുന്ന തീയതി ജനുവരി 23 മുതൽ 27 വരെ. ദർഘാസുകൾ ജനുവരി 28 വൈകിട്ട് 3 വരെ സ്വീകരിക്കും. ദർഘാസുകൾ തുറക്കുന്ന തീയതി ജനുവരി 28 വൈകിട്ട് 4. കൂടുതൽ വിവരങ്ങൾക്ക്: 0474-2766950, 8943346182.

വയനാട്

കൽപ്പറ്റ ഐ.സി.ഡിഎസിന്റെ പരിധിയിൽ വരുന്ന 130 അങ്കണവാടി കേന്ദ്രങ്ങൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ജനുവരി 20 ന് ഉച്ചയ്ക്ക് 1 നകം കൽപ്പറ്റ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 207014.

തൃശ്ശൂർ

ജില്ലാ ആശുപത്രി, വടക്കാഞ്ചേരിയിൽ ഔട്ട് പേഷ്യന്റ് വിഭാഗം ട്രാൻസ്ഫോർമേഷൻ പണി നടത്തുന്നതിനായി പ്രസ്തുത കെട്ടിടം പണി നടത്തേണ്ട സ്ഥലത്തെ മണ്ണ് ഏകദേശം 230.11 ക്യുബിക് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിനായി വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ജനുവരി 6 വൈകിട്ട് 3 മണി വരെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.