Sections

ടെൻഡറുകൾ ക്ഷണിക്കുന്നു

Thursday, Jan 05, 2023
Reported By Admin
tender invited

വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുളള മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു

എറണാകുളം

മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വർഷത്തേക്ക് അങ്കണവാടി കണ്ടിജൻസി സാധനങ്ങളും പ്രിന്റഡ് രജിസ്റ്ററുകളും വാങ്ങി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുളള മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 11-ന് ഉച്ചക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2743688.

പാലിയം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 202223 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുളള ടെൻഡറുകൾ ക്ഷണിച്ചു. ജനുവരി 20 രാവിലെ 11 വരെ ടെൻഡറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ഡി.എച്ച്.എസ്.ഇ വെബ്സൈറ്റ് സന്ദർശിക്കുക.ഫോൺ: 04842922499

പത്തനംതിട്ട

മലിനീകരണ നിയന്ത്രണ ബോർഡ് പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് മാസവാടകയ്ക്ക് ഒരു വർഷത്തിൽ താഴെ പഴക്കമുളള (25000 കി.മീ ൽ താഴെ ഓടിയത്) ടാക്സി പെർമിറ്റോടുകൂടിയ എ.സി വാഹനം ആവശ്യമുണ്ട്. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് പകൽ മൂന്നു വരെ. ഫോൺ: 0468 2 223 983.

ഇലന്തൂർ ഐസിഡിഎസ് അങ്കണവാടി കണ്ടിജൻസി ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 വരെ. ഫോൺ: 0468 2362129, 9188959670.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.