Sections

വയനാട് തൃശ്ശൂർ ജില്ലകളിലേക്ക് ടെൻഡറുകൾ ക്ഷണിച്ചു.

Wednesday, Jan 04, 2023
Reported By Admin
tender invited

വിവിധ വകുപ്പുകളിലേക്ക് ടെൻഡറുകൾ ക്ഷണിച്ചു


വാഹന ടെണ്ടർ ക്ഷണിച്ചു
തൃശ്ശൂർ ജില്ലയിലെ വനിത ശിശുവകുപ്പിനു കീഴിൽ പഴയന്നൂർ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 12 ഉച്ചക്ക് 2 മണി. ഫോൺ 04884 250527

വയനാട്

ഒരു വർഷത്തേക്ക് വൈത്തിരി എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് തോരാപന്തൽ, എക്സിബിഷൻ ഇൻഡോർ സ്റ്റാൾ, എൽ.ഇ.ഡി അലങ്കാര വിളക്കുമാല, കസേര, വി.ഐ.പി ചെയർ, എം.എച്ച് ലൈറ്റ്, എൽ.ഇ.ഡി പാർ ലൈറ്റ് സിസ്റ്റം, മൈക്ക്, സൗണ്ട് സിസ്റ്റം, ജനറേറ്റർ എന്നിവ വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജനുവരി 14 ന് വൈകീട്ടി 5 നകം എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി, കേരള വെറ്ററിനെറി ആന്റ് ആനിമൽ, സയൻസ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, വയനാട്-673576 എന്ന വിലസത്തിൽ ലഭിക്കണം. ഫോൺ: 9778783522, 9744046365.

തൃശ്ശൂർ

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗം ട്രാൻസ്ഫോർമേഷൻ പണി നടത്തുന്നതിനായി പ്രസ്തുത കെട്ടിടം പണി നടത്തേണ്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിനായി വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്ന് മത്സരസ്വഭാവമുളള സീൽ വെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 6 ഉച്ചക്ക് 3 മണിവരെ. ക്വട്ടേഷൻ ഉറപ്പിക്കുന്ന വ്യക്തി/സ്ഥാപനം ക്വട്ടേഷൻ ഉറപ്പിച്ച സംഖ്യയുടെ 18 ശതമാനം ജി എസ് ടി അടച്ച് രശീതി ഹാജരാക്കി ഏഴു ദിവസത്തിനുളളിൽ മണ്ണ് നീക്കം ചെയ്യണം. ഫോൺ: 04884235214


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.